ADVERTISEMENT

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന നെഗറ്റീവ് കമന്റുകൾക്കും സൈബർ അധിക്ഷേപങ്ങൾക്കും മറുപടിയുമായി നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ.

സ്കൂൾ കാലത്ത് വളരെ അടുപ്പമുണ്ടായിരുന്നവർ പോലും പിന്നീട് തനിക്കൊരു പ്രതിസന്ധി വന്നപ്പോൾ എതിർചേരിയിൽ നിന്നത് വേദനിപ്പിച്ചെന്നും യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ ദിയ പറഞ്ഞു. അടുത്തുണ്ടായിരുന്ന ചിലരുടെ യഥാർത്ഥ മുഖം തിരിച്ചറിയുന്നത് ചിലപ്പോൾ വേദനയുണ്ടാക്കുന്ന യാഥാർഥ്യമാണെന്നും ദിയ വ്യക്തമാക്കി.

ADVERTISEMENT

‘‘അഭിപ്രായസ്വാതന്ത്ര്യം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ വ്യത്യസ്തമായ അഭിപ്രായങ്ങളെ അംഗീകരിക്കാൻ മടിക്കുകയും, എതിർക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത ഇന്ന് വർദ്ധിച്ചുവരികയാണ്. പറയുന്ന കാര്യങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത്, തെറ്റായ തലക്കെട്ടുകളോടെ പ്രചരിപ്പിക്കുന്ന രീതിയും നമ്മൾ കാണുന്നു. നേരിട്ട് സംസാരിക്കാൻ മടിക്കുന്നവർ സമൂഹമാധ്യമങ്ങളിലൂടെ വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. എങ്കിലും, മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതെ, സ്വന്തം ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഏറ്റവും നല്ലത്.

എന്റെ കാഴ്ചപ്പാടുകളും നിങ്ങളുടെ കാഴ്ചപ്പാടുകളും വ്യത്യസ്തമായിരിക്കാം. അതിനർഥം ഒരാൾ എപ്പോഴും ശരിയും മറ്റേയാൾ എപ്പോഴും തെറ്റുമാണെന്നല്ല. നമുക്കറിയാത്ത പല ശരികളും ഈ ലോകത്തുണ്ട്. എതിർവശത്ത് നിൽക്കുന്നയാൾ നമ്മളേക്കാൾ ബുദ്ധിയുള്ളവരാണെന്ന് കരുതിയാൽ, അനാവശ്യമായ പല സംസാരങ്ങളും നമ്മൾ ഒഴിവാക്കും.എന്നാണ് എന്റെ അച്ഛൻ പറയാറുള്ളത്.

ADVERTISEMENT

നിശബ്ദതയ്ക്ക് വലിയൊരു ശക്തിയുണ്ട്. പല ഘട്ടങ്ങളിലും പ്രതികരിക്കാതെ മിണ്ടാതിരിക്കുന്നതായിരുന്നു നല്ലതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നമ്മളെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നവരുടെ നിലവാരത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത് ഒരിക്കലും ഗുണം ചെയ്യില്ല. അച്ഛൻ പറയുന്ന വേറൊരു കാര്യമുണ്ട് ഉത്സവത്തിന് അണിഞ്ഞൊരുങ്ങി നടക്കുന്ന ആനയെ നോക്കി വഴിയരികിലെ നായ്ക്കൾ കുരച്ചുകൊണ്ടേയിരിക്കും. ആന എല്ലാ നായ്ക്കൾക്കും മറുപടി പറയാൻ നിന്നാൽ അതൊരു തോൽവിയായി മാറും. കുരയ്ക്കുന്നവർ കുരയ്ക്കട്ടെ; നമ്മൾ നമ്മുടെ യാത്ര തുടരുക, ആഘോഷിക്കേണ്ട ഇടങ്ങളിൽ സന്തോഷത്തോടെ പങ്കെടുക്കുക, ലക്ഷ്യസ്ഥാനത്തേക്ക് മുന്നോട്ട് പോവുക. അതാണ് എന്റെയും നിലപാട്.

ഇത്തരം സമ്മർദ്ദങ്ങളെ അതിജീവിക്കാൻ മാനസികമായ കരുത്ത് അത്യാവശ്യമാണ്. എന്നെ കരുത്തയായി വളർത്തിയ മാതാപിതാക്കളോടും ദൈവത്തോടും എനിക്ക് വലിയ നന്ദിയുണ്ട്. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളെ സധൈര്യം നേരിടാൻ എനിക്ക് സാധിക്കുന്നത്’’ എന്നാണ് ദിയ പറയുന്നത്.

ADVERTISEMENT
Diya Krishna Slams Cyberbullying In New Video:

Cyberbullying is something influencer Diya Krishna recently addressed in a candid YouTube video responding to negative online comments. Facing opposition from once-close school friends during difficult times deeply hurt her, revealing harsh realities about people. Freedom of speech is important, she noted, but warned against the growing trend of twisting words with misleading headlines. Ignoring unnecessary interference and focusing on personal life remains the best approach to handle online trolls. Differing perspectives do not automatically mean one person is right and the other is completely wrong. Silence holds immense power, and descending to the level of critics will never yield any benefits. Mental strength is essential to overcome such pressures, and she expressed gratitude to her parents and God for making her strong.

ADVERTISEMENT