ADVERTISEMENT

യുവതാരങ്ങളായ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വിവാഹിതരാകാൻ പോകുന്നുവെന്നുള്ള അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി കല്യാണിയുടെ അമ്മയും നടിയുമായ ലിസി ലക്ഷ്മി. വിഷുദിനത്തിൽ ലിസി പങ്കുവച്ച പോസ്റ്റിന് താഴെ വന്ന കമന്റിനാണ് താരം മറുപടി നൽകിയത്.

ലിസിയുടെ വിഷു പോസ്റ്റിന് താഴെ ‘കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു’ എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തത്. എന്നാൽ ഒട്ടും വൈകാതെ ‘ഇതൊരു തെറ്റായ വാർത്തയാണ്’ എന്ന് ലിസി മറുപടി നൽകി. അനാവശ്യ ചോദ്യം ഉന്നയിച്ച ആളെ വിമര്‍ശിച്ചു കൊണ്ട് നിരവധിപേർ കമന്റുകളുമായി എത്തി.

ADVERTISEMENT

പ്രണവും കല്യാണിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുന്‍പ് സംവിധായകൻ ആലപ്പി അഷറഫ് വെളിപ്പെടുത്തിയ കാര്യങ്ങളും ഇതോടെ ചര്‍ച്ചയായി. ലിസിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് അദ്ദേഹം അന്ന് വിഡിയോയില്‍ പറഞ്ഞത് ഇങ്ങനെ:

‘‘ചിലര്‍ക്കു അറിയേണ്ടത് കല്യാണിയെ മോഹൻലാലിന്റെ മകൻ പ്രണവ് വിവാഹം കഴിക്കുമോ എന്നാണ്. അത് പലരും ആഗ്രഹിക്കുന്നുണ്ടാകാം.. ഞാൻ അക്കാര്യം ലിസിയോട് തുറന്നു ചോദിച്ചു. ലിസി അന്ന് പറഞ്ഞത് ഇങ്ങനെയാണ്, "അഷ്റഫ്ക്ക അങ്ങനെ അവർക്ക് ഒരു ആഗ്രഹം ഉണ്ടെങ്കിൽ രണ്ടു വീട്ടുകാർക്കും സന്തോഷമുള്ള ഒരു കാര്യമല്ലേ. അവർ തമ്മിൽ അങ്ങനെ ഒരു റിലേഷൻഷിപ്പ് ഇല്ല. ബ്രദർ- സിസ്റ്റർ ബന്ധമാണ് കുഞ്ഞുനാൾ മുതലുള്ളത്. അപ്പു അവരുടെയൊക്കെ ഒരു ഹീറോ പോലെയാണ്. അപ്പു മരം കയറും മതിൽ ചാടും അങ്ങനെ കുട്ടികളുടെയൊക്കെ ഹീറോ. കല്യാണിക്ക് ഇതുവരെ ആരുമായും ഒരു പ്രണയവുമില്ല. അതെനിക്ക് ഉറപ്പാണ്.’’

ADVERTISEMENT
Kalyani Priyadarshan's Mother Lissy Clarifies Pranav Relationship:

Wedding rumors surrounding Pranav Mohanlal and Kalyani Priyadarshan have been officially debunked by Kalyani's mother, Lissy Lakshmi. She clarified that the news is false and that the young actors share a brother-sister relationship.

ADVERTISEMENT
ADVERTISEMENT