‘പ്രിയപ്പെട്ടവന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകൾക്ക് അപ്പുറമാണ്...’: സന്തോഷിന്റെ ഓര്‍മയില്‍ തൊണ്ടയിടറി സുരേഷ് ഗോപി Santhosh K Nair's Passing: Suresh Gopi Expresses Deep Grief
Mail This Article
വാഹനാപകടത്തെ തുടര്‍ന്ന് മരണപ്പെട്ട നടൻ സന്തോഷ് കെ. നായരെ അനുസ്മരിച്ച് സുരേഷ് ഗോപി. തന്റെ ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരതുല്യനായ ഒരാളായിരുന്നു സന്തോഷെന്ന് സുരേഷ് ഗോപി ഓർക്കുന്നു.
‘‘വെറുമൊരു ബന്ധുവിനോ സുഹൃത്തിനോ ഉപരിയായി, എന്റെ ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരതുല്യനായ ഒരാളായിരുന്നു സന്തോഷ്. പ്രിയപ്പെട്ടവന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകൾക്ക് അപ്പുറമാണ്. പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട... ആത്മാവിന് നിത്യശാന്തി നേരുന്നു. ആദരാഞ്ജലികൾ!’’- സുരേഷ് ഗോപിയുടെ വാക്കുകൾ.
എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് വച്ചാണ് സന്തോഷ് സഞ്ചരിച്ച കാർ ഇടിച്ച് അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മിക്ക് ഗുരുതരമായി പരുക്കേറ്റു.