ADVERTISEMENT

ഒക്ടോബറിൽ നടക്കുന്ന കൊറിയയിലെ ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട് ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത പുതിയ ചിത്രം ‘ചെവിട്ടോർമ്മ’. വിൻഡോ റ്റു ഏഷ്യൻ സിനിമ എന്ന വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക.

ദിലീഷ് പോത്തനും പൗളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ഓസ്ട്രേലിയൻ കമ്പനിയായ സ്റ്റോപ്പ് വിഞ്ചിങ് ഫിലിംസ്, ലവ്ലി ഫ്രെയിംസ്, അൺകോംബ്ഡ് ബുദ്ധ, എസ് ഫോർ സിനിമാസ് എന്നീ ബാനറുകളിലാണ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ ആയ സ്റ്റീഫൻ സക്കറിയാസിന്റെ നേതൃത്വത്തിൽ ലോകൻ രവി, സാജൻ ബാലൻ എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.

ADVERTISEMENT

ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ എഡിറ്റർ കാർലോ ഫ്രാൻസിസ്‌കോ മനടാഡ് (ഫ്രാൻസ്), സംഗീത സംവിധായകൻ മിലാദ് മോവഹെദി (ഇറാൻ) തുടങ്ങിയവർ ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഛായാഗ്രഹണം: സ്വരൂപ് ശോഭ ശങ്കർ, പ്രൊഡക്ഷൻ ഡിസൈനർ: ജോസഫ് നെല്ലിക്കൽ.

ADVERTISEMENT
Chevitorma Selected for Busan Film Festival:

Chevitorma, a new film directed by Leo Thadevus, has been officially selected for the Busan International Film Festival in Korea. The movie will be screened in the 'Window to Asian Cinema' section. Featuring Dileesh Pothan and Paula in lead roles, the film is produced by Australian company Stop Winning Films, Lovely Frames, Uncombed Buddha, and S4 Cinemas. The production is led by Creative Producer Stephen Zacharias, with Worldan Ravi and Sajan Balan as producers. Key international talent involved includes editor Carlo Francisco Manatad from France and music director Milad Mohebi from Iran.

ADVERTISEMENT
ADVERTISEMENT