ADVERTISEMENT

തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ ഷോക്കേറ്റ് മരിച്ച ടെക്‌നീഷ്യൻ വിഷ്ണു കെ.ടിക്ക് ആദരാഞ്ജലി അർപ്പിച്ച് നടൻ നിവിൻ പോളി. എന്നും കുടുംബത്തോടൊപ്പമുണ്ടാവുമെന്ന് നിവിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ബുധനാഴ്ചയാണ് ആലുവ എടയാറിലെ ഷൂട്ടിങ് സെറ്റിലെ അപകടത്തിൽ തൃശ്ശൂർ സ്വദേശിയായ വിഷ്ണു മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. സിനിമയ്ക്കായി എടയാർ കവലയ്ക്കു സമീപമുള്ള ഗോഡൗണിൽ സെറ്റിട്ടിരുന്നു. ബുധനാഴ്ചയാണ് ഇവിടെ ഷൂട്ടിങ് ആരംഭിച്ചത്. ഇതിനിടെയാണ് വിഷ്ണുവിന് ഷോക്കേറ്റത്. ഉടൻ ഏലൂർ ഇ.എസ്.ഐ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ADVERTISEMENT

തൃശ്ശൂർ കാഞ്ഞാണി വെള്ളേംതടത്ത് കാരയിൽ തിലകൻ- സരിത ദമ്പതിമാരുടെ മകനാണ്. 33 വയസ്സായിരുന്നു.

ADVERTISEMENT
Nivin Pauly Mourns Technician's Tragic Death on Film Set:

Nivin Pauly paid tribute to Vishnu K.T., a film technician who tragically passed away after an electric shock on the shooting set of his new movie. Nivin expressed his solidarity with Vishnu's family on social media, promising to always be with them. The accident occurred on Wednesday at a shooting set in Edakkara, Aluva, where Vishnu, a resident of Thrissur, sustained an electric shock. Despite being rushed to Eloor ESI Hospital, he succumbed to his injuries. Vishnu, aged 33, was the son of Thilakan and Saritha from Kanjanji, Thrissur.

ADVERTISEMENT
ADVERTISEMENT