മൂന്നു ദിവസം നീണ്ട കോവളത്തെ വിവാഹ ആഘോഷങ്ങൾ...കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ഇന്റിമേറ്റ് വെഡ്ഡിങ്ങ്
Ahana Krishna and Nimish Ravi's Wedding Reception: Film Fraternity Gathers in Trivandrum
നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ സിനിമ രംഗത്തെ പ്രമുഖർ തിരുവനന്തപുരത്തേക്ക്.
ചടങ്ങിനെത്തിയ കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി.
ADVERTISEMENT
വൈകിട്ട് ആറര മുതൽ സുബ്രഹ്ണ്യം ഹാൾ ട്രിവാൻഡ്രം ക്ലബ്ബിൽ വച്ചാണ് റിസപ്‌ഷൻ. സെപ്റ്റംബർ 13ന് താജ് കോവളത്തു തുടങ്ങിയ മൂന്ന് ദിവസം നീണ്ടു നിന്ന വിവാഹാഘോഷത്തിനു ശേഷമാണ് സിനിമാ മേഖലയിലുള്ള സുഹൃത്തുക്കൾക്കും മറ്റു രാഷ്ട്രീയ –സാംസ്കാരിക രംഗത്തുള്ള പ്രമുഖർക്കുമായി റിസപ്‍ഷൻ സംഘടിപ്പിക്കുന്നത്.
കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ഇന്റിമേറ്റ് വെഡ്ഡിങ്ങായിരുന്നു ഇരുവരുടെതും.
ADVERTISEMENT
Ahana Krishna and Nimish Ravi's Wedding Reception: Film Fraternity Gathers in Trivandrum:
Ahana Krishna's wedding reception is drawing film industry celebrities to Trivandrum. Notable attendees include Kannada actor and director Rishab Shetty and his wife Pragathi Shetty, whose visit to the Sree Padmanabhaswamy Temple has garnered attention on social media. The reception is scheduled for 6:30 PM at Subramanyam Hall, Trivandrum Club. This event follows a three-day wedding celebration that began on September 13th at Taj Kovalam. The reception is organized for friends from the film industry, as well as prominent figures from political and cultural spheres. The initial wedding ceremony was an intimate affair attended only by family members.