‘എങ്കിലും ഞാൻ ഒന്നു തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ, അത് ജീവിതം ഹൃസ്വമാണെന്നുള്ളതാണ്’: അനുപമ പരമേശ്വരന്റെ കുറിപ്പ്
Anupama Parameswaran Shares Heartfelt Throwback Video
നടി അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാകുന്നു. കഴിഞ്ഞകാലത്തെ വേദനനിറഞ്ഞ നാളുകൾക്കിടയിലും ഒട്ടേറെ നല്ല നിമിഷങ്ങൾ തനിക്കു ലഭിച്ചിരുന്നുവെന്നു പറയുന്ന താരം, ആ ദിവസങ്ങളിൽ പകർത്തിയ ദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള മനോഹരമായ ഒരു വിഡിയോയും പങ്കുവച്ചു.
‘റീൽസ് മാത്രമല്ല, ഓർമ്മകളുടെ ഒരു ശേഖരം. ജീവിതം അവിചാരിതങ്ങൾ നിറഞ്ഞതാണ്, അതോടൊപ്പം പാഠങ്ങളും വരുന്നു – ചിലത് മനോഹരമായവ, ചിലത് ബുദ്ധിമുട്ടേറിയവ, എല്ലാം എന്തെങ്കിലും ബാക്കിയാക്കിക്കൊണ്ട് പോകുന്നു. എങ്കിലും ഞാൻ ഒന്നു തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ, അത് ജീവിതം ഹൃസ്വമാണെന്നുള്ളതാണ്. ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഓരോ ഓർമ്മയും പ്രധാനപ്പെട്ടതാണ്. ഇന്നു മാത്രമാണ് യഥാർത്ഥത്തിൽ നമുക്കുള്ളത്’ എന്നാണ് താരം കുറിച്ചത്.
Anupama Parameswaran's latest Instagram post is gaining traction, where the actress shared a video compilation of cherished moments from her past, even amidst difficult times. She reflected on life's unpredictability, its lessons, and the preciousness of each moment and memory, emphasizing that 'today is all we truly have.' Her next release is the Telugu film 'Crazy allisam.'