ടെന്നിസ് എൽബോ എന്ന രോഗാവസ്ഥ വെളിപ്പെടുത്തി നടൻ പൃഥ്വിരാജ് സുകുമാരൻ. ‘ദയ്റ’ (daayra) സിനിമയുടെ ഭാഗമായി ഡൽഹിയിൽ നടന്ന പ്രസ്മീറ്റിൽ ഇടതുകയ്യിൽ റിസ്റ്റ് ബ്രേസ് അണിഞ്ഞുകൊണ്ടായിരുന്നു താരം എത്തിയത്. കൈക്ക് എന്തുപറ്റിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ടെന്നിസ് എൽബോയാണെന്നാണ് താരം മറുപടി നല്‍കിയത്.
‘‘കൈയ്ക്ക് കുറച്ച് നാളായി ടെന്നീസ് എൽബോയുടെ ചെറിയൊരു ബുദ്ധിമുട്ടുണ്ട്. കുറച്ചു ദിവസത്തേക്ക് ഈ റിസ്റ്റ് ബ്രേസ് ധരിക്കാനാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. ഇട്ട് കഴിഞ്ഞപ്പോൾ കൊള്ളാമല്ലോ എന്ന് എനിക്കും തോന്നി.
ADVERTISEMENT
പ്രസ് മീറ്റിന് എത്തുമ്പോൾ ഇത് അഴിച്ചുവയ്ക്കാമെന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ ഉറങ്ങുമ്പോൾ പോലും ഇത് അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടർ കർശനമായി പറഞ്ഞിരിക്കുന്നത്. അതിങ്ങനെയിട്ട് ശരിയായി കിട്ടാൻ വേണ്ടിയാണ് ഇപ്പോഴും ഇത് ധരിച്ചെത്തിയത്.’’- പൃഥ്വിരാജ് പറഞ്ഞു.
കൈമുട്ടിലെ പേശികൾക്ക് അധിക സമ്മർദ്ദം വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് ടെന്നീസ് എൽബോ. കൈമുട്ടുകളിലെ പേശികളില്‍ വരുന്ന നീര്‍ക്കെട്ടും ടെന്നീസ് എല്‍ബോയ്ക്ക് കാരണമാകാം. കൈകള്‍ ഉപയോഗിച്ച് സ്ഥിരമായി ഒരേതരം ജോലി ചെയ്യുന്നത് വഴിയും രോഗം വരാം.
ADVERTISEMENT
Prithviraj Sukumaran Reveals Tennis Elbow Injury:
Tennis Elbow is the condition actor Prithviraj Sukumaran revealed while attending a press meet for his film 'Daayra' in Delhi, sporting a wrist brace on his left hand. He explained to reporters that he has been experiencing mild discomfort from Tennis Elbow for some time. Doctors have advised him to wear the wrist brace for a few days, a suggestion he found beneficial. Prithviraj mentioned that he initially thought of removing the brace for the press meet but was strictly instructed by his doctor to wear it even while sleeping to aid recovery. This condition arises from excessive pressure on the elbow muscles, often caused by repetitive hand movements.