‘ഓരോ ചെറിയ നിമിഷവും ആസ്വദിക്കുന്ന ഒരു വധുവാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു’! മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് അഹാന
Ahaana Krishna's Dreamy Bridal Photos Go Viral After Wedding
കഴിഞ്ഞ ദിവസമായിരുന്നു നടി അഹാന കൃഷ്ണയുടെ വിവാഹം. ഛായാഗ്രാഹകൻ നിമിഷ് രവിയാണ് താരത്തിന്റെ വരൻ. ഇപ്പോഴിതാ, വധുവായി ഒരുങ്ങിയുള്ള തന്റെ മനോഹരമായ ചില ചിത്രങ്ങൾ അഹാന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് വൈറൽ.
‘എന്റെ ബ്രൈഡ് ഇറ. എപ്പോഴും ശാന്തയും റിലാക്‌സ്ഡും സന്തോഷവതിയും ആയ, ഓരോ ചെറിയ നിമിഷവും ആസ്വദിക്കുന്ന ഒരു വധുവാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഭാഗ്യവശാല്‍ എനിക്ക് കൃത്യം അതുപോലെ ആകാന്‍ കഴിഞ്ഞു! എന്റെ ബ്രൈഡല്‍ ലുക്കിന്റെ ഓരോ ചെറിയ കാര്യവും പ്ലാന്‍ ചെയ്ത് മുന്നോട്ട് പോയ കഴിഞ്ഞ ഒരു വര്‍ഷം ഞാന്‍ ഒരുപാട് സ്‌നേഹിക്കുകയും ആസ്വദിക്കുകയും ചെയ്തു! ഉഫ്, ഒരു വധു ആയിരിക്കുക എന്നത് എനിക്ക് എത്രയധികം ഇഷ്ടമായിരുന്നു’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് അഹാന കുറിച്ചത്. സെപ്റ്റംബര്‍ 13 നായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു താലികെട്ട്.
Ahaana Krishna's Dreamy Bridal Photos Go Viral After Wedding:
Ahaana Krishna, the celebrated Malayalam actress, recently tied the knot with cinematographer Nimish Ravi, marking a significant personal milestone. She shared a series of enchanting photographs from her bridal ceremony on Instagram, which have since gone viral, captivating her fans. In her heartfelt caption, Ahaana expressed her desire to be a calm, relaxed, and joyful bride who savors every moment, a wish that thankfully came true. She further elaborated on the meticulous planning and enjoyment she experienced over the past year in curating her perfect bridal look, highlighting her deep affection for the process. The wedding ceremony, held on September 13th, was an intimate affair, attended only by close relatives and friends, emphasizing a simple yet meaningful celebration.