ADVERTISEMENT

നടൻ ജനാർദ്ദനനെ സന്ദർശിച്ച് നടി ലിസിയും കൊച്ചിൻ ഹനീഫയുടെ കുടുംബവും.ഈ കൂടിച്ചേരലിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും കൊച്ചിൻ ഹനീഫയുടെ ഭാര്യാസഹോദരൻ ഫിറോസാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

കൊച്ചിൻ ഹനീഫയുടെ വീടിന് അടുത്താണ് ജനാർദ്ദനന്റെ വീട്. അവിടേക്ക് ലിസിക്കൊപ്പമാണ് ഹനീഫയുടെ കുടുംബം എത്തിയത്.

ADVERTISEMENT

ഫാസിലയെ കണ്ടപ്പോൾ ജനാർദ്ദനന് പെട്ടെന്ന് മനസ്സിലായില്ല. ‘ആശാന്റെ സ്വന്തം എൽദോന്റെ ഭാര്യയാണ്’ എന്നു പറഞ്ഞാണ് കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസിലയെ പരിചയപ്പെടുത്തിയതെന്ന് ഫിറോസ് പറയുന്നു. പൊട്ടിച്ചിരിച്ചാണ് ആ പരിചയപ്പെടുത്തലിനെ ജനാർദ്ദനൻ സ്വീകരിച്ചത്.

ജനാർദ്ദനനും ഏറെ വൈകാരികമായിരുന്നു ആ കൂടിക്കാഴ്ച. ‘അത് വെറുമൊരു കണ്ണീർ ആയിരുന്നില്ല. എത്രയോ വർഷങ്ങൾ ആയുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും ആത്മബന്ധത്തിന്റെയും പ്രകടനമായിരുന്നു അത്’ എന്നു ഫിറോസ് പറയുന്നു.

ADVERTISEMENT
Lizy and Cochin Haneefa's Family Visit Actor Janardhanan:

Janardhanan received a visit from actress Lizy and the family of the late Cochin Haneefa. The heartwarming reunion saw Cochin Haneefa's wife, Faseela, and his brother-in-law, Firoz, visit Janardhanan at his home, which is situated near theirs. Initially, Janardhanan did not recognize Faseela until she was introduced as the wife of 'Ashante Swantham Eldho', a character from a film. This introduction led to laughter and a deeply emotional exchange, described by Firoz as a demonstration of years of love, care, and strong bond, rather than just tears.

ADVERTISEMENT
ADVERTISEMENT