നടനും രാഷ്ട്രീയ നേതാവുമായ കെ.ബി. ഗണേഷ് കുമാറിന്റെ മകൻ ആദിത്യ കൃഷ്ണൻ തമ്പിയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. തമിഴ്‌നാട് സ്വദേശിനി മനീഷയാണ് വധു. കോയമ്പത്തൂർ ജെന്നീസ് റസിഡൻസിയിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ.
ഗണേഷ് കുമാറിന്റെയും അദ്ദേഹത്തിന്റെ മുൻഭാര്യ യാമിനി തങ്കച്ചിയുടെയും മൂത്ത മകനാണ് ആദിത്യ.
ADVERTISEMENT
വർഷങ്ങൾക്കു ശേഷം മുൻഭാര്യ ഡോ. യാമിനി തങ്കച്ചിക്കും മക്കൾക്കുമൊപ്പം സന്തോഷത്തോടെ നിൽക്കുന്ന ഗണേഷ് കുമാറിന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറലാണ്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം ആദ്യമായാണ് യാമിനി തങ്കച്ചിക്കൊപ്പം ഗണേഷ് കുമാർ ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്. വ്യക്തിജീവിതത്തിൽ പിരിഞ്ഞെങ്കിലും മകന്റെ ജീവിതത്തിലെ വലിയൊരു സന്തോഷനിമിഷത്തിൽ ഇരുവരും ഒന്നിച്ച് എത്തിയത് ചർച്ചയായി.
തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിവാഹ സൽക്കാരത്തിൽ രാഷ്ട്രീയ, സാമൂഹിക, ചലച്ചിത്ര, സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ADVERTISEMENT
ആദ്യ വിവാഹബന്ധം അവസാനിച്ചതിന് ശേഷം ഗണേഷ് കുമാർ 2014 ജനുവരി 24ന് ബിന്ദു മേനോനെ വിവാഹം കഴിച്ചു.
Ganesh Kumar's Son's Wedding: Actor and Ex-Wife Reunite:
Adithya Krishna Thampy, son of actor and politician K.B. Ganesh Kumar, recently married Manisha from Tamil Nadu. The wedding ceremonies took place at Coimbatore's Jenney's Residency. This event marked a significant public appearance for Ganesh Kumar with his ex-wife Yamini Thankachy and their children after many years. Their presence together at this joyous occasion for their elder son garnered considerable attention. Prominent figures from politics, society, film, and television attended the wedding reception held in Thiruvananthapuram. Ganesh Kumar had previously married Bindu Menon on January 24, 2014, after his first marriage ended.