ADVERTISEMENT

നടിയും സഹോദരിയുമായ രാധ നല്‍കിയ ചെക്ക് തട്ടിപ്പ് പരാതി തള്ളി നടി അംബിക. പഴയ ചെക്കുകള്‍ തട്ടിയെടുത്ത് 46 കോടി രൂപ പിന്‍വലിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചെന്നായിരുന്നു രാധയുടെ പരാതി. എന്നാല്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്നുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ രാധയാണ് ചെക്ക് നല്‍കിയതെന്ന് അംബിക പറയുന്നു. ചെക്ക് മടങ്ങിയതിന് രാധക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അംബിക പത്രക്കുറിപ്പില്‍ അറിയിച്ചു.

വീട്ടില്‍ ഒപ്പിട്ട് സൂക്ഷിച്ചിരുന്ന ചെക്കുകള്‍ തട്ടിയെടുത്ത് 46 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ രാധ നല്‍കിയ പരാതി. രാവിലെ ചെന്നൈ പൊലീസ് കമ്മിഷണറുടെ ഓഫിസിലെത്തിയാണ് രാധ പരാതി നല്‍കിയത്. വല്‍സരവാക്കത്തെ വീട്ടില്‍ ഓഫിസ് ആവശ്യങ്ങള്‍ക്കായി ഒപ്പിട്ടു സൂക്ഷിച്ചിരുന്ന പഴയ അഞ്ച് ചെക്കുകളാണ് നഷ്ടപ്പെട്ടതെന്ന് രാധ പറയുന്നു. രാധയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. 

ADVERTISEMENT

ആര്‍ആര്‍ ഗാര്‍ഡന്‍ സ്റ്റുഡിയോ എന്ന് പേരു മാറ്റിയത് അറിയാതെ എആര്‍എസ് ഗാര്‍ഡന്‍ സ്റ്റുഡിയോ എന്ന പേരിലെ പഴയ ചെക്കുകളാണ് തട്ടിയെടുത്തതെന്നും ഈ ചെക്കുകള്‍ ഉപയോഗിച്ച് അംബികയും മല്ലികാര്‍ജുനും ബാങ്കില്‍നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചെന്നും രാധ പറയുന്നു. ബാങ്കില്‍നിന്ന് അറിയിച്ചപ്പോഴാണ് പണം തട്ടാന്‍ ശ്രമിച്ച വിവരം താന്‍ മനസിലാക്കിയതെന്നും രാധ പറഞ്ഞു.

എന്നാല്‍ സ്വത്തുതര്‍ക്ക കേസ് ഒത്തുതീര്‍പ്പാക്കാന്‍ സഹോദരി രാധയാണ് ചെക്കുകള്‍ നല്‍കിയതെന്ന് അംബിക പറയുന്നു. ചെന്നൈയിലെ 'എആർഎസ്' ഗാർഡൻസിന്റെ പേരിൽ സ്വത്തുതർക്കമുണ്ടായിരുന്നെന്നും സ്വര്‍ണവും വട്ടിയൂർക്കാവിലുള്ള രണ്ടു സെന്റ് വസ്തുവും ചെന്നൈയിലുള്ള 47 സെന്റും വ്യാജ പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് തട്ടിയെടുത്തതിന് സഹോദരന്‍ മല്ലികാര്‍ജുന്റെ പരാതിയില്‍ വട്ടിയൂർക്കാവ് സ്റ്റേഷനില്‍ രാധയ്ക്കെതിരെ കേസുണ്ടെന്നും അംബിക അറിയിച്ചു. വസ്‌തുതകള്‍ മറച്ചുവച്ച് രാധ നടത്തിയത് കള്ളക്കരച്ചില്‍ ആണെന്നും അംബിക വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. 

ADVERTISEMENT
Actress Ambika Denies Radha’s Fake Allegations:

Veteran actress Ambika has strongly refuted the cheque bounce fraud allegations leveled against her and her brother Mallikarjun by her sister, actress Radha. Radha lodged a complaint with the Chennai Police Commissioner, alleging that five old signed cheques were stolen from her house to fraudulently attempt withdrawing 46 crore rupees. Denying the charges, Ambika clarified through a press release that Radha had voluntarily issued the cheques as part of an out-of-court settlement regarding a ongoing property dispute over ARS Gardens. Ambika also highlighted an existing case against Radha for allegedly forging power of attorney documents and stated that legal action will be initiated against Radha for the bounced cheques.

ADVERTISEMENT
ADVERTISEMENT