സഹോദരിയായ നടി അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് 5 ചെക്കുകൾ കൈക്കലാക്കി അക്കൗണ്ടിൽനിന്നു 46 കോടി രൂപ തട്ടിയെടുത്തെന്നു നടി രാധ (ഉദയചന്ദ്രിക) പരാതി നൽകിയത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ, രാധയുടെ പരാതിക്കു മറുപടിയുമായി അംബിക രംഗത്തെത്തിയിരിക്കുന്നു.
തന്റെ അറിവില്ലാതെ ചെന്നൈയിലെ എആർഎസ് ഗാർഡൻ രാധ വിൽക്കാൻ ശ്രമിച്ചെന്നും സ്വർണം തട്ടിയെടുത്തെന്നും അംബിക വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വിഷയത്തിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
ADVERTISEMENT
ചെക്ക് കേസിൽ രാധയ്ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുമ്പോഴാണ് അവർ പരാതിയുമായി എത്തിയതെന്ന് അംബിക പറഞ്ഞു. രാധയുടെ ഭർത്താവാണ് നീക്കങ്ങൾക്ക് പിന്നിൽ. കോടികൾ വിലമതിക്കുന്ന ചെന്നൈയിലെ എആർഎസ് ഗാർഡൻസ് തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ട്. തനിക്കു കൂടി അവകാശപ്പെട്ട ഭൂമിയാണത്. എആർഎസ് എന്ന പേരുമാറ്റി പുതിയ പേരിട്ടത് വളരെ വിഷമിപ്പിച്ചു. വീടും ഓഡിറ്റോറിയവും എല്ലാം ഹോട്ടൽ ആക്കാനാണ് രാധയും കുടുംബവും ശ്രമിക്കുന്നത്. നിയമപരമായി കാര്യങ്ങൾ ചെയ്യുന്നതിനാലാണ് ആരെയും ഇക്കാര്യം അറിയിക്കാത്തത്. വീട്ടിലെ കാര്യങ്ങൾ വീട്ടിൽ ഒതുക്കി തീർക്കാൻ ശ്രമിച്ചപ്പോഴാണ് രാധ ആരോപണവുമായി എത്തിയതെന്നും അംബിക പറഞ്ഞു.
സംസാരത്തിനിടെ താരം വിതുമ്പി.
ADVERTISEMENT
Actress Radha Accuses Sister Ambika of Financial Fraud; Ambika Responds with Counter-Allegations:
Radha, a South Indian actress, has filed a complaint alleging that her sister Ambika and brother Mallikarjun siphoned off 46 crore rupees using five cheques. In response, Ambika held a press conference accusing Radha of attempting to sell their ancestral property, ARS Gardens in Chennai, without her knowledge and of stealing gold. Ambika stated that Radha's husband is behind these alleged maneuvers and that they are trying to convert the property, which she also has a right to, into a hotel. She expressed distress over the renaming of ARS Gardens and mentioned that she attempted to resolve family matters internally before Radha escalated the issue with accusations. Ambika also revealed that Radha's complaint came while she was preparing to take legal action against Radha concerning the cheque fraud.