ADVERTISEMENT

‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിൽ ജമീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കവർന്ന പ്രിയനടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. കോഴിക്കോട് മാങ്കാവിലെ വീട്ടിൽ ദീർഘകാലമായി കിടപ്പിലായിരുന്നു.

‘സുഡാനി ഫ്രം നൈജീരിയ’ സിനിമയിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും നേടിയിരുന്നു.

ADVERTISEMENT

നാടകപ്രവർത്തനത്തിലൂടെയാണ് സാവിത്രിയുടെ കലാജീവിതം ആരംഭിക്കുന്നത്. അഞ്ചു പതിറ്റാണ്ടോളം പ്രഫഷണൽ നാടകരംഗത്ത് സജീവമായിരുന്നു. മികച്ച നാടക നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടിയിട്ടുണ്ട്.

സാവിത്രിയുടെ ഭർത്താവ് ശ്രീധരൻ മുൻപെ മരിച്ചിരുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നതു വരെ അഭിനയരംഗത്ത് സജീവമായിരുന്നു താരം.

ADVERTISEMENT
Malayalam Actress Savitri Sreedharan Passes Away:

Savitri Sreedharan, the beloved actress who won hearts by portraying the character Jameela in the film ‘Sudani from Nigeria’, has passed away. Her demise was due to age-related ailments. She had been bedridden for a long time at her home in Mankavu, Kozhikode. Her performance in ‘Sudani from Nigeria’ earned her the State Award for Best Character Actress and a Special Jury Mention at the National Film Awards. Savitri began her artistic journey through theatre and was active in the professional theatre scene for five decades, also receiving the State Government Award for Best Theatre Actress. Her husband, Sreedharan, had passed away earlier, and she remained active in acting until she faced health challenges.

ADVERTISEMENT
ADVERTISEMENT