കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ മഹാനടൻ മധുവിന്റെ പിറന്നാൾ. സിനിമാരംഗത്തുള്ളവരുൾപ്പടെ നിരവധിയാളുകളാണ് പ്രിയതാരത്തിന് ജൻമദിനാശംസകൾ നേർന്നത്. കൂട്ടത്തിൽ ശ്രദ്ധേയമായത് മെഗസ്റ്റാർ മമ്മൂട്ടിയുടെ ആശംസയാണ്.
‘ഹാപ്പി ബർത്ത്ഡേ മൈ സൂപ്പർസ്റ്റാർ’ എന്ന കുറിപ്പോടെ മധുവിനൊപ്പമുള്ള തന്റെ മനോഹരമായൊരു ചിത്രം മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ADVERTISEMENT
മധുവിന്റെ 93–ാം ജന്മദിനമായിരുന്നു ഇന്നലെ. ആർ. പരമേശ്വരൻ പിള്ളയുടെയും തങ്കത്തിന്റെയും മകനായി തിരുവനന്തപുരത്ത് ഗൗരീശപട്ടത്ത് ജനിച്ച മാധവൻനായർ എന്ന മധു മലയാള സിനിമയിലെ ഇതിഹാസമാണ്. അഭിനേതാവ്, സംവിധായകൻ, സ്റ്റുഡിയോ ഉടമ തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.
ADVERTISEMENT
Legendary Actor Madhu Turns 93, Receives Heartfelt Wishes from Mammootty:
Madhu, the legendary Malayalam actor, recently celebrated his 93rd birthday, receiving numerous wishes from the film fraternity. Notably, megastar Mammootty shared a heartwarming picture with Madhu on social media, accompanied by the caption 'Happy Birthday My Superstar'. Madhu, born Madhavan Nair, is an icon of Malayalam cinema, having made significant contributions as an actor, director, and studio owner.