ADVERTISEMENT

നാടക കലാകാരനും കലാസംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വിയോഗത്തിൽ വേദന പങ്കുവച്ച് സംവിധായകൻ സിബി മലയിൽ.

‘1985 അവസാന മാസങ്ങളിൽ ഞാൻ എന്റെ രണ്ടാമത്തെ സിനിമയുടെ ജോലികളുമായി തിരുവന്നന്തപുരത്ത് മാഞ്ഞാലിക്കുളം റോഡിലുള്ള ഒരു ഇടത്തരം ഹോട്ടലിൽ താമസിക്കുമ്പോൾ എന്നെത്തേടി ഒരാൾ എത്തി സ്വയം പരിചയപ്പെടുത്തി – ‘‘ഞാൻ കൃഷ്ണമൂർത്തി , സൂര്യ ഫെസ്റ്റിവലിന്റെ വേദിയിൽ നവാഗത സംവിധായകൻ എന്ന പേരിൽ താങ്കളെ ആദരിക്കുവാൻ ആഗ്രഹിക്കുന്നു’’. ഞാൻ അമ്പരപ്പോടെ അദ്ദേഹത്തെ നോക്കി മറുപടി പറയാനാവാതെ നിന്നു - സംവിധായകൻ എന്ന നിലയിൽ എന്നെത്തേടിയെത്തിയ ആദ്യ അംഗീകാരം .
ടാഗോർ തിയേറ്ററിൽ നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി ജി.അരവിനനെ പോലെയുള്ള ലോകോത്തര സംവിധായകന്റെ സാന്നിദ്ധ്യത്തിൽ പ്രശസ്ത അഭിനേത്രി സ്മിത പാട്ടീലിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങിയ ആ നിമിഷം ഇപ്പോഴും തെളിമയോടെ എന്റെ മനസ്സിലുണ്ട്.
അദ്ദേഹം പുതിയ കലാകാരന്മാരെ കണ്ടെത്തി അംഗകരിച്ചു, പ്രോത്സാഹിപ്പിക്കുന്ന സന്ദർഭങ്ങൾക്കു പിന്നീടു ഞാൻ നിരവധി തവണ സാക്ഷ്യംവഹിച്ചിട്ടുണ്ട് .
ചലച്ചിത്ര അക്കാദമിയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് IFFK യുടെ ഉദ്ഘാടന , സമാപന ചടങ്ങുകളുടെ സംഘാടന പ്രവർത്തനങ്ങളിൽ അദ്ദേഹത്തോടൊപ്പം ഭാഗഭാക്കാകുവാൻ നിരവധി തവണ അവസരമുണ്ടായിട്ടുണ്ട് .
കലയെയും കലാകാരന്മാരെയും ഇത്രമാത്രം ഹൃദയത്തോടു ചേർത്തു പിടിച്ച സൂര്യതേജസ്സിനു പ്രണാമം’ എന്നാണ് സിബി മലയിൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ADVERTISEMENT
ADVERTISEMENT
Sibi Malayil Mourns Passing of Theatre Icon Surya Krishnamoorthy:

Surya Krishnamoorthy, a renowned theatre artist and organizer, has passed away, prompting heartfelt tributes from filmmaker Sibi Malayil. Malayil reminisced about receiving his first recognition as a director from Krishnamoorthy in 1985 at the Surya Festival, an event that celebrated emerging talents. He recalled the surreal experience of accepting the award from actress Smita Patil in the presence of international directors like G. Aravindan. Malayil further highlighted Krishnamoorthy's consistent dedication to discovering and encouraging new artists throughout his career. He also shared his experiences collaborating with Krishnamoorthy during the organization of IFFK's opening and closing ceremonies. Malayil concluded by offering his reverence to the 'sun of art' for his deep connection with art and artists.

ADVERTISEMENT
ADVERTISEMENT