ADVERTISEMENT

മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ശരീരത്തെയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി നടിയും അവതാരകയുമായ ജുവൽ മേരി പങ്കുവച്ച വിഡിയോ ചർ‌ച്ചയാകുന്നു. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും നിരന്തരം നേരിടേണ്ടി വരുന്ന ബോഡി ഷെയ്മിങ്ങിനും അതിരുകടന്ന വിമർശനങ്ങൾക്കുമെതിരെ കടുത്ത ഭാഷയിലാണ് താരത്തിന്റെ പ്രതികരണം.

‘നിർത്തിക്കോ! വായടയ്ക്കൂ! മനുഷ്യരെന്ന നിലയിൽ നമ്മൾ എന്തിനാണ് മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നത് ? മറ്റുള്ളവരുടെ ശരീരത്തിൽ, അവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് അവിടെ എടുത്തുവെച്ചിരിക്കുന്നത് ? എന്നെ കാണുന്ന എത്ര മനുഷ്യരാണ് വളരെ കാഷ്വലായി ഇങ്ങനെ പറയുന്നത്; ‘ശരീരമൊന്നും നോക്കാറില്ല അല്ലേ, വണ്ണം വെച്ചത് കണ്ടപ്പോൾ ഞങ്ങൾക്ക് മനസ്സിലായി’ എന്ന്.

ADVERTISEMENT

നിങ്ങളുടെ സ്നേഹം എനിക്ക് മനസ്സിലാകും, പക്ഷേ അത് എന്റെ ശരീരത്തെപ്പറ്റി എന്തും പറയാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് കരുതരുത്. ഇത് എന്റെ ശരീരമാണ്, എന്റെ ഇടമാണ്. ഇതിൽ അഭിപ്രായം പറയാൻ നിങ്ങൾക്കെന്താണ് ഇത്ര ധൈര്യം ?

നമ്മൾ എത്ര സ്ത്രീകളെയാണ്, എത്ര കുട്ടികളെയാണ്, എത്ര മനുഷ്യരെയാണ് നിറത്തിന്റെ പേരിലും വണ്ണത്തിന്റെ പേരിലും അവരുടെ ജീവിതത്തിന്റെ നിലനിൽപ്പിനെത്തന്നെ നശിപ്പിച്ചു കളയുന്ന രീതിയിൽ സംസാരിക്കുന്നത് ? ഇനിയെങ്കിലും ഇതൊന്ന് നിർത്തിക്കൂടേ ?

ADVERTISEMENT

വണ്ണമുള്ള മനുഷ്യർക്ക്, വണ്ണമില്ലാത്ത മനുഷ്യർക്ക്, തൊലി ഇച്ചിരി ഇരുണ്ടുപോയ മനുഷ്യർക്ക്, പല്ല് പൊന്തിയ മനുഷ്യർക്ക്... ഇവർക്കൊന്നും ജീവിക്കണ്ടേ? ഇവർക്കൊന്നും അവസരങ്ങൾ വേണ്ടേ ? ഈ തൊലിപ്പുറത്തും, ഈ പറയുന്ന മാനദണ്ഡങ്ങളിലും മാത്രമാണോ ഒരാളുടെ കഴിവ് ഇരിക്കുന്നത് ?

അല്ല, കഴിവ് എന്ന് പറയുന്നത് അവരിൽ നിന്ന് പുറത്തുവരുന്ന ഒന്നാണ്. അവർ നിങ്ങളെ എങ്ങനെ വിനോദിപ്പിക്കുന്നു, അവർ നിങ്ങൾക്കായി എന്ത് നിർമിക്കുന്നു, എന്ത് സൃഷ്ടിക്കുന്നു എന്നതിലാണ് കഴിവ് ഇരിക്കുന്നത്.

ADVERTISEMENT

കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ. ഒരു മനുഷ്യന്റെ വില എന്താണെന്ന് അറിയാമോ? അത് അവരുടെ തൊലിക്കടിയിലെ വണ്ണത്തിലുള്ള കൊഴുപ്പിലല്ല ഇരിക്കുന്നത്, അത് മനസ്സിലാക്കുക. എനിക്ക് നിങ്ങളെക്കൊണ്ട് മടുത്തു. ഇനി എന്നോട് കാഷ്വലായി ഇങ്ങനെ പറയാൻ വരുന്നവരോട് എനിക്ക് തിരിച്ചു പറയാനുണ്ടാകും.’ എന്നാണ് താരം പറയുന്നത്.

Actress Jewel Mary Slams Body Shaming, Urges Respect for Personal Space:

Body shaming is a major issue addressed by actress and presenter Jewel Mary in a viral video. She passionately critiques the constant online and offline criticism regarding people's bodies, emphasizing the need for respect for individual autonomy and physical appearance. Jewel Mary questions the societal obsession with body weight and skin tone, highlighting how such comments can be detrimental to an individual's self-esteem and opportunities. She asserts that a person's true worth lies in their abilities and contributions, not superficial physical attributes. The actress calls for an end to such harmful judgments, advocating for a more compassionate and accepting society. Her powerful message resonates with many who have experienced similar scrutiny.

ADVERTISEMENT