ADVERTISEMENT

അന്തരിച്ച ബോളിവുഡ് താരം നാനാ പടേക്കറെ അനുസ്മരിച്ച് സംവിധായകൻ വിശ്വൻ വിശ്വനാഥൻ. നാനാ പടേക്കർ , വിനായകൻ , ഐ.എം വിജയൻ എന്നിവരെ വച്ച് മലയാളത്തിൽ ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു താനെന്നും ഈ സിനിമയുമായി ബന്ധപ്പെട്ട് നാനാ പടേക്കറെ നേരിട്ട് ഫോണിൽ വിളിച്ചിരുന്നതായും വിശ്വൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘അപ്പവും വീഞ്ഞും’, ‘ഡോക്ടർ പേഷ്യന്റ്’,‘ഔട്ട് ഓഫ് സിലബസ്’ എന്നീ സിനിമകളുടെ സംവിധായകനാണ് വിശ്വൻ വിശ്വനാഥൻ.

ADVERTISEMENT

വിശ്വൻ വിശ്വനാഥന്റെ കുറിപ്പ് –

സുഹൃത്തുക്കളെ ...

ADVERTISEMENT

നാനാ പടേക്കർ , വിനായകൻ , ഐ എം വിജയൻ .... മൂന്ന് പ്രതിഭകളെ വെച്ച് ഒരു പാലക്കാടൻ ഫോക്ക് ഹൊറർ സിനിമയുടെ പണിപ്പുരയിലായിരുന്നു ഞാൻ ..വിജയേട്ടനോടാണ് ആദ്യം കഥ പറഞ്ഞത് .അദ്ദേഹത്തിന് കഥ ഭയങ്കരമായി ഇഷ്ടപ്പെട്ടു . വിനായകനെ കാണാൻ പറ്റിയിട്ടില്ല ..പിന്നെ അതിലെ ഒരു പ്രധാന കഥാപാത്രം ചെയ്യാൻ എന്റെ എക്കാലത്തേയും പ്രിയനടൻ നാനാ പടേക്കറെ ഞാൻ നേരിട്ട് ബന്ധപ്പെട്ടു .സിനോപ്സിസും മറ്റു കഥാപാത്രങ്ങളുടെ ഡീറ്റേൽസും അയച്ചുകൊടുത്തു . അപ്പോഴുണ്ട് അദ്ദേഹം എന്നെ തിരിച്ച് വിളിക്കുന്നു .ആദ്യമായി ഫോണിലൂടെ ആ ശബ്ദം എന്റെ ചെവിയിൽ മുഴങ്ങിയത് ഞാൻ മറക്കില്ല .. സംസാരത്തിനടയിൽ കഥാപാത്രത്തെ കുറിച്ച് വീണ്ടും വീണ്ടും ചോദിച്ചു .ആ കൗതുകം എന്നെ അത്ഭുതപ്പെടുത്തി .കൂട്ടത്തിൽ എത്ര വയസ്സായി എനിക്കെന്ന് ചോദിച്ചു .ഞാൻ പറഞ്ഞു 52 .. എനിക്ക് 75 വയസ്സായി യു ആർ ടൂ യങ്ങ് സംഭാഷണം കഴിഞ്ഞ ശേഷം കുറേ നേരം ഞാൻ ഹൈ ആയി .. അപ്പോൾ തന്നെ ആരോടൊക്കയോ നാനാ പടേക്കർ എന്നെ വിളിച്ച് സംസാരിച്ച കാര്യം പറഞ്ഞ് ആത്മനിർവൃതി കൊണ്ടു .. ഒരു വലിയ സ്വപ്നം ...കട്ടിക്കാലം മുതലെ എന്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാൾ എന്റെ സിനിമയിൽ അഭിനയിക്കുന്നത് ഞാൻ സ്വപ്നം കണ്ടു ... ഇന്ന് രാവിലെ പ്രൊഡക്ഷൻ കൺട്രോളർ ഷാജി ഒലവക്കോട് വിളിച്ചിട്ട് ആ ദുരന്ത വാർത്ത പറഞ്ഞപ്പോൾ ഞാൻ ഞെട്ടി തകർന്നു .വിട നാനാജി .. നമ്മൾ സ്വർഗ്ഗത്തിലോ നരഗത്തിലോ വെച്ച് ഒരു സിനിമ ചെയ്യും ..ഉറപ്പ്.

Director Viswan Viswanathan Remembers Nana Patekar:

Nana Patekar was recently remembered by director Viswan Viswanathan who shared memories of planning a Malayalam folk horror movie. The film was intended to star Nana Patekar alongside Vinayakan and IM Vijayan. Viswanathan had directly contacted Patekar and shared the synopsis and character details with him. Patekar called the director back, expressing great curiosity and discussing the role in detail. The legendary actor even playfully mentioned his own age of 75 compared to the director's age of 52. Viswanathan was deeply thrilled and starstruck by the phone call with his childhood idol. Upon hearing the shocking news of the actor's passing from production controller Shaji Olavakkode, the director was heartbroken. Viswanathan concluded his emotional tribute by bidding farewell to the beloved actor with a promise of working together in the afterlife.

ADVERTISEMENT
ADVERTISEMENT