മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള തന്റെ മനോഹരചിത്രം പങ്കുവച്ച് കുറിപ്പുമായി നടൻ ജയസൂര്യ. ‘സ്നേഹമുള്ള സിംഹം’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്.
സപ്ത സ്റ്റുഡിയോയിൽ ‘ടൈറ്റൻസ്’ സിനിമയുടെ ഡബ്ബിങിനായി എത്തിയപ്പോഴാണ് ജയസൂര്യ അപ്രതീക്ഷിതമായി മമ്മൂട്ടിയെ കണ്ടത്. ധനുഷ് നായകനായെത്തുന്ന തമിഴ് ചിത്രം ‘ഓം’ ഡബ്ബിങിനായാണ് മമ്മൂട്ടി സ്റ്റുഡിയോയിൽ എത്തിയത്.
ADVERTISEMENT
ജയസൂര്യ പ്രധാന കഥാപാത്രമായി എത്തുന്ന ‘ടൈറ്റൻസ്’ ഒരു ഫാന്റസി കോമഡി എന്റർടെയ്നറാണ്. ജയസൂര്യ, വിനായകൻ, ബേബി ജീൻ, നിഹാൽ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. പ്രിൻസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രമാണിത്.
നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ്, അവനിർ ടെക്, എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസൻ എന്നിവരും, ബാബു ഏട്ടൻ ഫിലിംസ് ബാനറിൽ പ്രദീപ് സി എസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Jayasurya Shares Heartwarming Photo With Mammootty:
Mammootty was recently met by actor Jayasurya at Saptha Studio, prompting Jayasurya to share a heartwarming picture and refer to the megastar as a loving lion. Both actors happened to be at the studio for different dubbing projects, with Jayasurya working on his upcoming fantasy comedy film 'Titans' and Mammootty working on the Tamil film 'Captain Miller' or 'Oh'. Directed by Prince Joy, 'Titans' features an ensemble cast including Vinayakan, Sunny Wayne, and Indrans alongside Jayasurya. The unexpected meeting between the two prominent Malayalam cinema stars quickly went viral on social media platforms, delighting fans everywhere. Production for 'Titans' is being handled collaboratively by multiple banners including Nerampokku and Manual Movie Makers. This upcoming film promises to deliver a unique blend of comedy and fantasy elements to the audience. Jayasurya's affectionate social media post highlights the deep mutual respect and admiration shared among actors in the Malayalam film industry.