ടെലിവിഷൻ അവതാരകയായി കരിയർ തുടങ്ങി മോഹൻലാൽ നായകനായ റെഡ് ചില്ലീസിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് മൃദുല മുരളി. മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, തന്റെ ആറാം വിവാഹവാർഷിക ദിനത്തിൽ വിവാഹച്ചടങ്ങുകളിൽ സ്വർണ്ണാഭരണങ്ങൾ പൂർണ്ണമായും ഒഴിവാക്കിയതിനെക്കുറിച്ച് മൃദുല പങ്കുവെച്ച കുറിപ്പാണ് ചർച്ചയാകുന്നത്.
ADVERTISEMENT
ഒരു സ്ത്രീയുടെ മൂല്യമോ അന്തസ്സോ കുടുംബത്തിന്റെ പദവിയോ സ്വർണ്ണത്തിന്റെ അളവുകോൽ കൊണ്ട് അളക്കപ്പെടേണ്ട ഒന്നല്ലെന്നും സ്വതന്ത്രയായി തനിക്കിഷ്ടമുള്ളത് തിരഞ്ഞെടുത്ത് സന്തോഷവതിയായി നിൽക്കുന്ന പെൺകുട്ടിയാണ് ഏറ്റവും സുന്ദരിയായ വധുവെന്നും മൃദുല പറയുന്നു.
‘ആറ് വർഷങ്ങൾക്ക് മുൻപ്, ഞാൻ വിവാഹിതയായത് സ്വർണ്ണാഭരണങ്ങളൊന്നുമില്ലാതെയായിരുന്നു. അത് സ്വർണ്ണത്തിനെതിരെയുള്ള ഒരു പ്രഖ്യാപനമൊന്നുമായിരുന്നില്ല, മറിച്ച് തികച്ചും എന്നെപ്പോലെയാകാൻ ഞാൻ തിരഞ്ഞെടുത്ത ഒരു വഴിയായിരുന്നു. ഒരു വധു ധരിക്കണമെന്ന് സമൂഹം പ്രതീക്ഷിക്കുന്നതിന് പകരം, എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്താണോ അതാണ് ഞാൻ തിരഞ്ഞെടുത്തത്. വിവാഹദിവസം ഞാൻ എത്രത്തോളം സ്വർണ്ണം ധരിച്ചിരുന്നു എന്നതിലല്ല, അന്ന് എന്റെ മനസ്സ് എത്രത്തോളം സന്തോഷഭരിതമായിരുന്നു എന്നതിലൂടെ ആ ദിവസത്തെ ഓർക്കാനാണ് ഞാൻ ആഗ്രഹിച്ചത്’ മൃദുല കുറിച്ചു.
Actress Mrdula Murali opens up about her gold-free wedding:
Mridula is an acclaimed Malayalam and Tamil actress who recently made headlines by sharing a reflective post on her sixth wedding anniversary regarding her decision to completely avoid gold jewelry during her wedding ceremonies. The talented celebrity noted that a woman's value, dignity, or family status should not be measured by the quantity of gold she wears, emphasizing that a confident bride making her own choices is truly the most beautiful. Six years ago, her choice to forgo traditional gold ornaments was not a protest against gold itself, but rather a personal path chosen to stay true to her own identity and comfort. Instead of conforming to societal expectations of what a bride should wear, she prioritized what felt most meaningful and authentic to her on her special day. The famous television host turned film actress expressed that she wanted her wedding to be remembered not by the weight of the gold she carried, but by the genuine happiness and peace in her heart. This inspiring perspective on modern weddings and breaking away from patriarchal jewelry norms has sparked widespread discussions and appreciation across social media platforms.