നടൻ ചന്തുനാഥിനും ഭാര്യ സ്വാതിക്കും പെൺകുഞ്ഞ് പിറന്നു. ‘നന്ദകി’ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. മൂത്ത മകൻ നീലന് കൂട്ടായി കുഞ്ഞനുജത്തി എത്തിയ സന്തോഷം താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചു ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയയായ ഗായിക സ്വാതിയാണ് ചന്തുനാഥിന്റെ ഭാര്യ.
നാടകവേദികളിൽ നിന്നു സിനിമയിലേക്കെത്തിയ താരമാണ് ചന്തുനാഥ്. ‘ഹിമാലയത്തിലെ കശ്മലൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും, ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ‘പതിനെട്ടാം പടി’യിലെ ജോയ് ആൽബർട്ട് എന്ന കഥാപാത്രമാണ് താരത്തെ പ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കിയത്.
ADVERTISEMENT
ADVERTISEMENT
Actor Chanthunath and Swathi Blessed with a Baby Girl:
Chanthunath and his wife Swathi welcomed a beautiful baby girl into their lives recently. Nandaki is the lovely name they have chosen for their newborn daughter. Neelan, their older son, is extremely delighted to have a little sister to play with. The actor joyfully shared this wonderful family news with his fans on social media. Swathi, known for her appearance in Idea Star Singer, is a talented playback singer and his wife. The talented actor initially started his career in theater before transitioning successfully into Malayalam cinema. His memorable role as Joy Albert in Pathinettam Padi made him immensely popular among film audiences.