ADVERTISEMENT

മകളും നടിയുമായ ഇഷാനിയുടെ ജൻമദിനത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് നടൻ കൃഷ്ണ കുമാർ.

‘ഇന്ന് ഇഷാനിയുടെ പിറന്നാൾ...വീട്ടിലെത്തി കുടുംബത്തോടൊപ്പം ഇരുന്നപ്പോൾ ഒരു പോസ്റ്റിടാമെന്നു കരുതി. മനസിൽ തോന്നിയത് കുറിക്കുന്നു..

ADVERTISEMENT

‘Count your blessings...’ നിങ്ങൾ കേട്ടിട്ടുണ്ടാകും.. നമുക്ക് കിട്ടിയിരിക്കുന്ന സൗഭാഗ്യങ്ങൾ അല്ലെങ്കിൽ അനുഗ്രഹങ്ങളെ കുറിച്ച് ഒരു കണക്കെടുത്തു നോക്കുക.. രാവിലെ ഉറക്കത്തിൽ നിന്നും എണീക്കുമ്പോൾ തൊട്ടു രാത്രി ഉറങ്ങാൻ പോകുന്നത് വരെ നമുക്കു കിട്ടുന്ന സൗഭാഗ്യങ്ങളെ സൂക്ഷിച്ചു നിരീക്ഷിക്കാൻ തുടങ്ങിയാൽ നമ്മൾ വളരെ അനുഗ്രഹീതരാണെന്ന് തോന്നും. തോന്നൽ അല്ല സത്യം അതാണ്‌. 30 തോ അതിലധികമോ രാജ്യങ്ങളിൽ യുദ്ധമുണ്ട്, അല്ലെങ്കിൽ സമാധാനമില്ല.. അവിടെ ഉറക്കമുണരുന്നത് ടെൻറ്റുകളിൽ ആവാം. ബെഡില്ല, തലയിണ ഇല്ല, ലൈറ്റിടാൻ സ്വിച്ചില്ല.. വെള്ളത്തിനായി പൈപ്പില്ല, ടോയ്ലറ്റ് സംവിധാനമില്ല, പേസ്റ്റില്ല, ബ്രഷില്ല..അങ്ങിനെ പോകുന്നു.. ഇന്ന് ഇതെല്ലാം നമുക്കുണ്ട്. ആരോഗ്യമുണ്ട്, കുടുംബമുണ്ട്, സുഖമായി ജീവിക്കാനുള്ള ചുറ്റുപാടുണ്ട്... ഇങ്ങനെ ഒരുപാടു സൗഭാഗ്യങ്ങളുണ്ട്.. അപ്പോഴും നമ്മൾ പരാതി പറയുന്നു.. കുറവുകൾ ചൂണ്ടികാണിക്കുന്നു.. അതിൽ തെറ്റില്ല.. പക്ഷെ സൗഭാഗ്യങ്ങൾക്ക് നന്ദി പറയാറുണ്ടോ.? പറയണം. Gratitude is riches. ഉപകാര സ്മരണ ധനമാണ്. വീണ്ടും നന്ദി പറയാൻ എനിക്കൊരു കാരണം കൂടി വന്നു ചേർന്നു. ഇന്ന് ഇഷാനിയുടെ പിറന്നാൾ ആണ്. ജോലിത്തിരക്കിനിടയിലും വീട്ടിൽ വരാനും കുടുംബത്തിനോടൊപ്പം കൂടാനുള്ള അവസരവും ആരോഗ്യവും പ്രകൃതി ഒരുക്കി തന്നു. ഇഷാനിക്ക് പിറന്നാൾ ആശംസിക്കുന്നു ഒപ്പം ദൈവത്തിനു നന്ദിയും’ എന്നാണ് താരം കുറിച്ചത്.

ADVERTISEMENT
Actor Krishna Kumar Shares Emotional Birthday Note for Daughter Ishani:

Gratitude is the central theme of actor Krishna Kumar's heartfelt birthday message for his daughter Ishani. Reflecting on life's blessings, he noted how many people worldwide suffer without basic necessities due to ongoing conflicts and hardships. He emphasized that having a comfortable home, good health, and a loving family is a privilege that often goes unappreciated. Complaining about minor flaws is common, but expressing thankfulness for what we have is essential for true inner wealth. Taking a break from his busy work schedule allowed him to celebrate this special family milestone together. Concluding his emotional note, he thanked nature and God for providing the health and opportunity to be with his loved ones on this happy occasion.

ADVERTISEMENT
ADVERTISEMENT