ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വൗ സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം വിലാസിനി സിനിമാസുമായി സഹകരിച്ചാണ് ഒരുങ്ങുന്നത്. സന്തോഷ് ത്രിവിക്രമനും സുരാജ് വെഞ്ഞാറമൂടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദിലീപ് നായകനായ ‘നീക്കം’ എന്ന ചിത്രത്തിന് ശേഷം ജഗൻ ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണിത്. ‘നീക്കം’ സിനിമയുടെ രചയിതാവ് വിബിൻ ബാലചന്ദ്രനാണ് പുതിയ ചിത്രത്തിന്റെയും രചന.
പ്രകാശൻ എന്ന കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് ചിത്രത്തിലെത്തുന്നത്. വിനയ് ഫോർട്ട് ചന്ദ്രൻ, മഞ്ജു പിള്ള ലക്ഷ്മി എന്നീ കഥാപാത്രങ്ങളായും എത്തുന്ന ചിത്രത്തിൽ, ദേവരാജ്, ടിസ് തോമസ്, ഡോ. വൃന്ദ മേനോൻ, ഭാനുമതി, അനഘ നാരായൺ, ജാഫർ ഇടുക്കി, ദിവ്യ എം. നായർ, നന്ദു, തെസ്നി ഖാൻ, നോബി, കൃഷ്ണപ്രഭ, സന്തോഷ് ത്രിവിക്രമൻ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു.
ADVERTISEMENT
ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിങ്: സൂരജ് ഇ.എസ്, സംഗീതം: ഇലക്ട്രോണിക് കിളി.
ADVERTISEMENT
Suraj Venjaramoodu teams up with Jagan Shaji Kailas for a new movie:
Suraj stars as Prakashan in the upcoming Malayalam film directed by Jagan Shaji Kailas. Wow Cinemas is presenting this highly anticipated project in association with Vilasini Cinemas. Santhosh Thrivikraman and Suraj Venjaramoodu are jointly producing this venture. Vibin Balachandran, who penned Dileep's Neekam, has written the script for this movie. Vinay Forrt, Manju Pillai, and several other prominent actors comprise the supporting cast. Ajay David Kachappilly handles the cinematography while Sooraj E.S. is the editor. Electronic Kili is composing the musical score for this engaging drama.