മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. 57 വയസ്സായിരുന്നു.
ദിലീപ് നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞു ശനിയാഴ്ച രാത്രി ആലപ്പുഴയിലെ ഹോട്ടൽ മുറിയിലെത്തിയ ഷാജി കുമാർ ശാരീരിക അസ്വാസ്ഥ്യം തോന്നി ചിത്രത്തിന്റെ സംവിധായകൻ ഉല്ലാസ് കൃഷ്ണയെ വിവരം അറിയിച്ചു. തുടർന്ന് സഹപ്രവർത്തകർ ഷാജി കുമാറിനെ തൊട്ടടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. അവിടെ നിന്നും എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റി. സാധാരണ നിലയിലേക്കു മടങ്ങി വരവേ, ഇന്നലെ രാത്രി വീണ്ടും ആരോഗ്യനില വഷളായി. തുടർന്നായിരുന്നു അന്ത്യം.
ADVERTISEMENT
പ്രശസ്ത സിനിമാട്ടോഗ്രാഫർ വിപിൻ മോഹന്റെ ശിഷ്യനായി ഒട്ടേറെ സിനിമകളിൽ പ്രവർത്തിച്ച ഷാജി കുമാർ സ്വതന്ത്ര ഛായാഗ്രാഹകനായപ്പോൾ മലയാളത്തിലെ വലിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. ജോഷി , ഷാജി കൈലാസ് , വി എം വിനു , എം പത്മകുമാർ , വൈശാഖൻ തുടങ്ങി പുതുതലമുറയിലെ തരുൺ മൂർത്തി വരെയുള്ള സംവിധായകരുടെ പ്രിയപ്പെട്ട ക്യാമറാമാനായിരുന്നു ഷാജി കുമാർ .
മോഹൻലാൽ - തരുൺ മൂർത്തി ചിത്രമായ അതിമനോഹരം , സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പൻ എന്നിവയാണ് അവസാനം ചിത്രീകരിച്ച സിനിമകൾ .
ADVERTISEMENT
തിരുവനന്തപുരം സ്വദേശിയായ ഷാജികുമാർ ദീർഘനാളായി പെരുമ്പാവൂരിലാണ് താമസിക്കുന്നത് .
ഭാര്യ : സ്മിത, മക്കൾ : ആര്യൻ , സൂര്യൻ.
ADVERTISEMENT
Renowned Malayalam Cinematographer Shaji Kumar Passes Away at 57:
Cinematographer Shaji Kumar tragically passed away at the age of 57 following sudden health complications after completing a film shoot in Alappuzha. The renowned technician started his career as a disciple of cinematographer Vipin Mohan before establishing himself as an independent director of photography for major Malayalam directors. Throughout his illustrious career, he collaborated with legendary filmmakers including Joshiy, Shaji Kailas, V. M. Vinu, M. Padmakumar, Vysakh, and new-generation director Tharun Moorthy. His final cinematography projects included the upcoming Mohanlal-Tharun Moorthy film and the Suresh Gopi starrer Ottakkomban. Originally from Thiruvananthapuram, the late artist had been residing in Perumbavoor with his family for a long time. Colleagues and film fraternity members expressed deep shock and sorrow over the unexpected demise of the talented cameraman. He is survived by his wife Smitha and children Aryan and Suryan.