ADVERTISEMENT

ഛായാഗ്രാഹകൻ ഷാജികുമാറിന്റെ അകാല വേർപാടിൽ വേദന പങ്കുവച്ച് സംവിധായകൻ വൈശാഖ്.

‘നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് കാണുന്നപോലൊരു സംവിധായകൻ ആകുമായിരുന്നില്ല. സഹപ്രവർത്തകൻ എന്നതിനും മുകളിലൊരാളായിരുന്നു നിങ്ങളെനിക്ക്. സഹോദരനും, ഏറ്റവും വലിയ കരുത്തും, എന്നുമൊപ്പമുണ്ടായിരുന്ന പിന്തുണയുമായിരുന്നു. എനിക്കുവേണ്ടി ചെയ്തതിനെന്നും ഞാൻ കടപ്പെട്ടിരിക്കും.

ADVERTISEMENT

ഇത്രപെട്ടെന്ന് വിട്ടുപോകുമെന്ന് കരുതിയില്ല. ഇനിയും ഒരുപാട് സിനിമകളിൽ പ്രവർത്തിക്കേണ്ടിയിരുന്നു. കൂടെ നിങ്ങൾ ഇല്ലായിരുന്നെങ്കിൽ എന്റെ സിനിമാ ജീവിതം എങ്ങനെയാവുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. എന്നും എന്റെയുള്ളം നിങ്ങളെയോർത്ത് വിങ്ങും. ഇനി നിങ്ങളെ കാണാനോ, ശബ്ദം കേൾക്കാനോ കഴിയുമായിരിക്കില്ല. പക്ഷേ, ഒന്നിച്ചു നെയ്ത ഓരോ ഓർമയും ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാവും. എന്നും നിങ്ങൾ എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കും. എന്നും നിങ്ങളെന്റെ ഹൃദയത്തിലുണ്ടാവും. വാക്കുകൾക്കൊണ്ട് വിവരിക്കാൻ കഴിയാത്ത അത്രയും നിങ്ങളെ മിസ് ചെയ്യുന്നു’.– വൈശാഖ് കുറിച്ചു.

രണ്ടു ദിവസം മുൻപ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് സെറ്റിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാജികുമാർ സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത്.

ADVERTISEMENT
Director Vysakh Mourns Cinematographer Shajikumar:

Cinematographer Shajikumar's sudden and untimely demise has left Malayalam film director Vysakh deeply heartbroken and grieving. Vysakh expressed his profound gratitude and sorrow through an emotional social media note remembering their close bond. The director acknowledged that he would not have become the filmmaker he is today without Shajikumar's constant support. Shajikumar was more than just a colleague, serving as a brother, a major pillar of strength, and a reliable companion. The talented cinematographer had been hospitalized following sudden health complications on set just a couple of days ago. Although he initially showed signs of recovery, a tragic turn of events unfortunately led to his sudden passing. Vysakh lamented that they still had many more films to work on together in the future. The filmmaker concluded by stating that while Shajikumar's physical presence is gone, their shared memories will remain in his heart forever.

ADVERTISEMENT
ADVERTISEMENT