തന്റെ വിഡിയോ പങ്കുവച്ച് ഓൺലൈൻ പേജ് കുറിച്ച ക്ലിക്ക്ബെയ്റ്റ് തലക്കെട്ടിനെതിരെ നടൻ അർജുൻ അശോകൻ.
പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെ എടുത്ത ഒരു വിഡിയോയ്ക്ക് നൽകിയ ക്യാപ്ഷനാണ് താരത്തെ ചൊടിപ്പിച്ചത്.
ADVERTISEMENT
3 ലക്ഷം രൂപയുടെ ഐഫോൺ നിലത്തേക്ക് വീണിട്ടും ആരും അറിയാതെ പതിയെ എടുത്ത് കയ്യിൽ പിടിക്കുന്ന അർജുൻ അശോകൻ എന്ന ക്യാപ്ഷനോടെയായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തത്. എന്നാൽ ഇതിനെതിരെ അർജുൻ അശോകൻ വിഡിയോയ്ക്ക് താഴെ നേരിട്ട് കമന്റിടുകയായിരുന്നു.
‘എന്തൊക്കെ ക്യാപ്ഷനാടെ... ഇത്തിരി ഉളുപ്പ് ?’ എന്നാണ് താരം കുറിച്ചത്.
ADVERTISEMENT
അർജുൻ അശോകന്റെ ഈ കമന്റിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ കൊഴുത്തു. വ്യാജ വാർത്തകളും അതിശയോക്തി നിറഞ്ഞ തലക്കെട്ടുകളും നൽകി താരങ്ങളെ അപമാനിക്കുന്ന ഇത്തരം പേജുകൾക്കെതിരെ ശക്തമായ നിലപാടെടുത്ത അർജുനെ അനുകൂലിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്.
Arjun Ashokan Slams Clickbait Caption Over iPhone Video:
Clickbait is a manipulative tactic used by online pages to generate views by exaggerating ordinary events involving celebrities. Malayalam actor Arjun Ashokan recently reacted sharply to a misleading caption on a video shared during his new movie's trailer launch event. The video claimed that he quietly picked up a three-lakh-rupee iPhone after dropping it, attempting to create a false narrative. Expressing his utter displeasure, the actor directly commented on the post asking the page if they had any shame for writing such captions. This bold response triggered massive discussions and debates across various social media platforms regarding media ethics. Fans and followers came out in strong support of the actor, praising him for standing up against sensationalism and fake news. Incidents like this highlight the growing tension between celebrities and clickbait media outlets operating for online engagement. Ultimately, Arjun Ashokan's firm stance serves as a reminder of the need for accountability and truthfulness in digital journalism.