ADVERTISEMENT

മലയാളസിനിമയിലെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നാണ് 1998ല്‍ റിലീസ് ആയ ‘പഞ്ചാബി ഹൗസ്’. റാഫി മെക്കാര്‍ട്ടിന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.

ഇപ്പോഴിതാ, സിനിമയുടെ ചിത്രീകരണകാലത്തെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമുളള പഴയൊരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍ ലാല്‍. ദിലീപ്, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, മച്ചാന്‍ വര്‍ഗീസ്, എന്‍.എഫ്.വര്‍ഗീസ്, ലാല്‍, റാഫി, മെക്കാര്‍ട്ടിൻ എന്നിവരാണ് ഫോട്ടോയിൽ.

ADVERTISEMENT

നിരവധി ആരാധകര്‍ പോസ്റ്റിന് കമന്റും ലൈക്കുമായി എത്തി. ‘ഇവന്‍ ബധിരനും മൂകനുമാണ് സാര്‍, സംസാരിച്ച് കാണിച്ച് നമ്മളെ ഇവന്‍ പറ്റിക്കുന്നതാ’ എന്നാണ് സംവിധായകന്‍ ജിസ് ജോയി കമന്റിട്ടത്.

ചിത്രത്തിലെ കൊച്ചിന്‍ ഹനീഫയുടെ ഏറെ പ്രശസ്തമായ ഡയലോഗ് ഓര്‍മ്മിപ്പിക്കുന്നതാമ് ജിസ് ജോയിയുടെ കുറിപ്പ്.

ADVERTISEMENT
Actor Lal Shares Nostalgic Photo From Punjabi House Sets:

Punjabi House remains one of the greatest blockbusters in the history of Malayalam cinema, directed by the acclaimed duo Rafi Mecartin in 1998. Recently, actor Lal shared a nostalgic throwback picture on Instagram featuring various colleagues and crew members from the film's shooting days. The memorable photograph includes prominent stars and creators like Dileep, Cochin Haneefa, Harisree Ashokan, Machan Varghese, N.F. Varghese, Lal, Rafi, and Mecartin. Countless fans flooded the social media post with likes, nostalgic comments, and heartfelt appreciations for the legendary comedy film. Adding a humorous touch to the comments section, director Jis Joy quoted an iconic and immensely popular dialogue delivered by Cochin Haneefa from the movie. This nostalgic post has successfully triggered wonderful memories of the classic comedy entertainer among movie enthusiasts across digital platforms.

ADVERTISEMENT
ADVERTISEMENT