പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ അപ്രതീക്ഷിത വിയോഗം വലിയ ഞെട്ടലാണ് മലയാളസിനിമാരംഗത്ത് സൃഷ്ടിച്ചത്. ഭാര്യയുടെ അകാലമരണത്തെത്തുടർന്ന് രണ്ട് ആൺമക്കളുടെ ഭാവിക്കാണ് ഷാജി കുമാർ പ്രാധാന്യം നൽകിയത്.
ഇപ്പോഴിതാ, വീണ്ടും വിവാഹം കഴിക്കാത്തതിനെക്കുറിച്ചും മക്കളെക്കുറിച്ചും ഷാജി മുൻപൊരു അഭിമുഖത്തിൽ പറഞ്ഞതാണ് ചർച്ചയാകുന്നത്.
ADVERTISEMENT
ഭാര്യ അസുഖബാധിതയായി മരിക്കുമ്പോൾ മക്കളായ ആര്യനും സൂര്യനും ചെറിയ കുട്ടികളായിരുന്നു. മൂത്ത മകന് 13 വയസ്സും ഇളയ മകന് 7 വയസ്സുമായിരുന്നു. വീണ്ടും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് മോഹൻലാലും ദിലീപും തന്നോട് ചോദിച്ചിട്ടുണ്ടെന്നും എന്നാൽ അങ്ങനെയൊരു ചിന്ത ഒരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
മക്കളുടെ ഭാവിയെക്കുറിച്ചാണ് താൻ ചിന്തിച്ചിരുന്നതെന്നും അവരുടെ ജീവിതത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയതെന്നും ഷാജി പറഞ്ഞു. ഭാര്യയുടെ മാതാപിതാക്കൾ മക്കൾക്കൊപ്പം ഉണ്ടെന്നും താൻ ഇല്ലാത്തപ്പോഴും കുടുംബത്തിലെ കാര്യങ്ങൾ അവർ നോക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ADVERTISEMENT
മൂത്ത മകൻ ആര്യൻ ബി.ടെക് പഠനം പൂർത്തിയാക്കിയിട്ടുണ്ട്. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രത്തിൽ ആര്യൻ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇളയ മകൻ സൂര്യൻ എസ്.ആർ.എമ്മിൽ ബി.ടെക്കിന് ചേർന്നതായും അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Why Renowned Cinematographer Shaji Kumar Chose Not to Remarry:
Cinematographer Shaji Kumar once shared emotional details about remaining unmarried after his wife's tragic demise to focus entirely on raising his two sons. The renowned Malayalam film technician explained in an old interview that actors Mohanlal and Dileep had suggested he remarry. However, he never entertained that thought because his primary priority was securing a bright future for his young boys. When his wife passed away due to illness, their older son Aryan was thirteen and younger son Suryan was only seven years old. He expressed gratitude for the constant support from his late wife's parents, who helped care for the children in his absence. Aryan has since completed his BTech degree and recently worked as an assistant director with filmmaker Tarun Murthy. Meanwhile, Suryan pursued his higher education by enrolling in a BTech program at SRM University.