ADVERTISEMENT

വേളാങ്കണ്ണി പള്ളിയിൽ പ്രാർത്ഥിക്കുന്ന തന്റെ വിഡിയോ പങ്കുവച്ച് കുറിപ്പുമായി നടി അനുശ്രീ.

‘എന്നെ സംബന്ധിച്ചിടത്തോളം, എല്ലാ ദൈവങ്ങളും ഒരേ ദിവ്യശക്തിയാണ്. വിശ്വാസത്തിന് അതിരുകളില്ല, പ്രാര്‍ത്ഥനയ്ക്ക് ലേബലുകളും ആവശ്യമില്ല. അത് നിങ്ങളുടെ ആത്മാവും ദൈവികതയും തമ്മിലുള്ള മനോഹരമായൊരു ബന്ധം മാത്രമാണ്.

ADVERTISEMENT

നിങ്ങള്‍ ഏത് മതത്തിലോ ജാതിയിലോ പെട്ടവരാണെന്നത്, നിങ്ങള്‍ എവിടെ പ്രാര്‍ത്ഥിക്കണം എന്നതിനെയോ ആരെ വിശ്വസിക്കണം എന്നതിനെയോ ഒരിക്കലും നിര്‍ണ്ണയിക്കരുത്. നിങ്ങളുടെ ഉള്ളില്‍ തോന്നുന്ന വിശ്വാസവും ആത്മബന്ധവുമാണ് എല്ലാം.

നിങ്ങളുടെ മനസ്സിന് സമാധാനം ലഭിക്കുന്നിടത്തെല്ലാം പ്രാര്‍ത്ഥിക്കുക, നിങ്ങളുടെ മനസ്സ് ആഗ്രഹിക്കുന്നതെന്തും ദൈവത്തോട് സംസാരിക്കുക, ആ ബന്ധത്തിന്റെ ശക്തിയില്‍ വിശ്വസിക്കുക. വിശ്വസിക്കുക, പ്രാര്‍ത്ഥിക്കുക, നിങ്ങളുടെ ഹൃദയത്തെ ദൈവവുമായി ബന്ധിപ്പിക്കുക. അത്രമാത്രമാണ് പ്രധാനം’ എന്നാണ് അനുശ്രീ കുറിച്ചത്.

ADVERTISEMENT

നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. 

Actress Anusree Shares Prayer Video from Velankanni Church:

Faith was beautifully highlighted when Malayalam actress Anusree shared a video of herself praying at the Velankanni Church. She expressed her belief that all gods represent the same divine power and that true prayer transcends boundaries and religious labels. The popular celebrity emphasized that personal belief and spiritual connection should never be restricted by caste or religion. Fans and followers flooded her social media post with supportive comments and positive reactions. Her thoughtful message resonated deeply with people promoting unity, peace, and interfaith harmony through prayer. The heartwarming post quickly gained attention across various entertainment platforms and news outlets. Ultimately, her inspiring words remind everyone that connecting the heart with the divine is what truly matters.

ADVERTISEMENT
ADVERTISEMENT