‘കുമ്പളങ്ങി നൈറ്റ്സ്’ സംവിധായകൻ മധു സി. നാരായണൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നസ്ലിൻ നായകന്. ചിത്രീകരണം പൂർത്തിയായി. ഡോക്ടർ അനന്തു പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അനന്തുവും സൈലൻറ് കാറ്റ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സൗബിൻ ഷാഹിർ, ബേബി ജീൻ, ചന്തു സലിംകുമാർ, പൂർണിമ ഇന്ദ്രജിത്, ഹാനിയ, ഫ്രാങ്കോ, അനൂപ് മോഹൻദാസ്, അലിസ്റ്റർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
യുവതാരങ്ങളിൽ ശ്രദ്ധേയനായ നസ്ലൻ മധു സി. നാരായണന്റെ സംവിധാനത്തിൽ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.