ADVERTISEMENT

നിമിഷ് രവിക്ക് ഹൃദ്യമായ പിറന്നാൾ ആശംസകളുമായി അഹാന കൃഷ്ണ. തന്റെ പ്രിയ സുഹൃത്ത് ഭർത്താവായി മാറിയെന്ന സത്യം ഇപ്പോഴും പൂർണമായി ഉൾക്കൊണ്ടു വരുന്നതേ ഉള്ളൂവെന്നും അഹാന പറയുന്നു. വിവാഹത്തിനു ശേഷമുള്ള നിമിഷിന്റെ ആദ്യത്തെ പിറന്നാൾ കൂടിയാണിത്.

‘‘ഹാപ്പി ബർത്ത്‌ഡേ, ഭർത്താവേ! നിമിഷ് രവി. നിന്നെ അങ്ങനെ വിളിക്കുമ്പോൾ ഇപ്പോഴും വല്ലാത്തൊരു കൗതുകവും സന്തോഷവുമാണ്, കാരണം ആ സത്യം ഞാൻ ഇപ്പോഴും പൂർണമായി ഉൾക്കൊണ്ടു വരുന്നതേയുള്ളൂ!  ഇത്രയും സുന്ദരമായ മനസ്സുള്ള, ഏറ്റവും നല്ലവനും കഠിനാധ്വാനിയുമായ ഒരാളുടെ സ്നേഹം നേടാനായി എന്നത് എന്നെന്നും എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയുന്ന ഒന്നാണ്.

ADVERTISEMENT

നിന്നെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ എത്ര പറഞ്ഞാലും പറഞ്ഞാലും തീരില്ല. പക്ഷേ, ഞാൻ പറയാൻ പോകുന്നതൊക്കെയും നിനക്ക് അറിയാമല്ലോ. ഇനിയങ്ങോട്ടുള്ള ജന്മദിനങ്ങളും ജീവിതത്തിലെ വലിയ വലിയ സന്തോഷങ്ങളും കൊച്ചു നിമിഷങ്ങളും ഒപ്പം കടന്നുപോകുന്ന ഓരോ സാധാരണ ദിവസങ്ങളും കൈകോർത്തു പിടിച്ച് നമുക്ക് ഒന്നിച്ചു തന്നെ ആഘോഷിക്കാം. ഐ ലവ് യു, എന്റെ ക്യൂട്ട് ബെസ്റ്റീ.’’- അഹാനയുടെ കുറിപ്പ് ഇങ്ങനെ. 

സെപ്റ്റംബർ 13നായിരുന്നു നിമിഷ്- അഹാന വിവാഹം. കോവളത്തെ താജ് റിസോർട്ടിൽ 3 ദിവസം നീണ്ട വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തു. നടന്‍ ദുൽഖർ സൽമാൻ, ഋഷഭ് ഷെട്ടി, മമിത ബൈജു, ചന്തു സലിംകുമാർ, ജേക്സ് ബിജോയ്, ഡൊമിനിക് അരുൺ തുടങ്ങിയ പ്രമുഖര്‍ അതിഥികളായി എത്തിയിരുന്നു. 

ADVERTISEMENT
Ahaana Krishna husband Nimish Ravi's birthday:

Ahaana Krishna husband Nimish Ravi birthday wishes marked her heartfelt social media post celebrating their first birthday together since marriage. The couple tied the knot in a private ceremony at Kovalam on September 13, attended by prominent film stars.

ADVERTISEMENT
ADVERTISEMENT