ADVERTISEMENT

നടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഹൻസിക കൃഷ്ണ നസ്‌ലൻ ഗഫൂറിന്റെ നായികയാകുന്ന സിനിമയാണ് റിലീസിനൊരുങ്ങുന്ന ‘ബാച്ച്‌ലർ പാർട്ടി 2’. ഇപ്പോഴിതാ, പ്രൊമോഷൻ പരിപാടികൾക്കിടെ തന്റെ ഇളയമകൾ ഹൻസിക, കുഞ്ചാക്കോ ബോബനും മറ്റു താരങ്ങൾക്കുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് കൃഷ്ണകുമാർ ഫെയ്സ്‌ബുക്കിൽ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്.

‘ഇന്ന് മുംബൈ ഓഫീസിൽ ഇരിക്കുമ്പോൾ ഒരു വാട്സ്ആപ്പ് മെസ്സേജ് വന്നു. തുറന്നപ്പോൾ ഒരു ഫോട്ടോയാണ്.. സെൽഫിയാണ്. അയച്ചിരിക്കുന്നത് മലയാളികളുടെ ഇഷ്ടതാരം ചാക്കോച്ചൻ.. ഒരു അടിക്കുറിപ്പും ‘with your chotta...’ വീട്ടിൽ നാലുമക്കളിൽ ഇളയവൾ ഹൻസു.. അതിനാൽ ചാക്കോച്ചൻ അവളെ ചോട്ട ആക്കി..

ADVERTISEMENT

മനസ്സിൽ ഒരു സന്തോഷം തോന്നി. മുഖത്തൊരു ചിരിയും വന്നു.. ഉടനെ ചാക്കോച്ചനെ വിളിച്ചു സന്തോഷവും നന്ദിയും അറിയിച്ചു.

Hansu ജനിക്കുന്നതിനു 5 കൊല്ലം മുൻപ് ഇറങ്ങിയ ചാക്കോച്ചൻ ചിത്രമാണ് ‘പ്രിയം’. അതിലെ പാട്ടുകൾ കുട്ടികൾക്ക് അന്ന് വളരെ ഇഷ്ടമായിരുന്നു. ഹാൻസുവിന്റെ കുഞ്ഞുപ്രായത്തിൽ അവളും ഈ പാട്ടു ഇടുമ്പോൾ ടീവിയിൽ നോക്കി ഇരിക്കുമായിരുന്നു.. വർഷങ്ങൾ കഴിഞ്ഞു. ഇഷ്ടപെട്ട പാട്ടിലെ താരത്തിന്റെ കൂടെ അഭിനയിക്കാൻ അവസരം കിട്ടുക, താരമായ ചാക്കോച്ചൻ തന്നെ എടുത്ത സെൽഫിയിൽ മറ്റു നടീ നടന്മാർക്കൊപ്പം ഭാഗമാകാൻ കഴിയുക..

ADVERTISEMENT

ഒരു കലാകാരനെന്ന നിലയിൽ, ഹാൻസികയുടെ പിതാവെന്ന നിലയിൽ എല്ലാം ഒരു അനുഗ്രഹമായി തോന്നുന്നു.. സന്തോഷം.. ചക്കൊച്ചന് നന്ദി..’ എന്നാണ് കൃഷ്ണകുമാർ കുറിച്ചത്.

Krishnakumar Shares Emotional Post About Daughter Hansika:

Hansika is stepping into the Malayalam film industry as the lead actress opposite Naslen K Gafoor in the upcoming movie Bachelor Party 2. Actor Krishnakumar recently shared a heartwarming moment on social media regarding his youngest daughter, affectionately known as Hansu. While working at his office in Mumbai, Krishnakumar received a surprising and delightful selfie sent directly by popular actor Kunchacko Boban. The photograph featured Hansika alongside Kunchacko Boban and other prominent film stars during promotional events. Kunchacko Boban accompanied the selfie with a loving caption referring to her as his little one, which deeply moved her proud father. Krishnakumar expressed immense joy and gratitude, recalling how his family loved Kunchacko Boban's older films even before Hansika was born. Witnessing his daughter transition from watching these beloved stars on television to actually sharing screen space feels like a true blessing. The proud father immediately called Kunchacko Boban to convey his heartfelt thanks for the wonderful gesture and encouragement.

ADVERTISEMENT
ADVERTISEMENT