ADVERTISEMENT

അച്ഛന്‍ വിജയകുമാര്‍ മേനോന്റെ ഓര്‍മ്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് നടൻ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ.

അച്ഛനോടൊപ്പമുളള പഴയ ചിത്രങ്ങള്‍ പങ്കിട്ടാണ് സുപ്രിയയുടെ കുറിപ്പ്.

ADVERTISEMENT

‘അച്ഛാ, അങ്ങ് നമ്മെ വിട്ടുപിരിഞ്ഞിട്ട് അഞ്ച് വർഷമായി. ജീവിതത്തിലെ ഓരോ വലിയ തീരുമാനവും എനിക്ക് സംശയത്തോടെ എടുക്കേണ്ടി വന്ന അഞ്ച് നീണ്ട വർഷങ്ങൾ. ജീവിതത്തിൽ നല്ലതൊന്നും സംഭവിക്കുമ്പോഴോ അല്ലെങ്കിൽ കാര്യങ്ങൾ തകിടം മറിയുമ്പോഴോ വിളിക്കാൻ എനിക്ക് ആരുമില്ലായിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ നഷ്ടബോധം തോന്നുന്നത്, ഏറ്റവും നിസ്സാരവും സാധാരണവുമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ നമ്മൾ ദിവസവും നടത്തിയ ഫോൺ കോളുകളെക്കുറിച്ചോർക്കുമ്പോഴാണ്.

അങ്ങയുടെ വിയോഗം എന്റെ ഹൃദയത്തിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചിട്ടുണ്ട്, അത് മറ്റാർക്കും ഒരിക്കലും നികത്താനാകുമെന്ന് ഞാൻ കരുതുന്നില്ല. അങ്ങയോടുള്ള സ്നേഹം എന്റെ ഉള്ളിൽ ഒരുപാട് നിറഞ്ഞുനിൽപ്പുണ്ട്. അങ്ങയുടെ പ്രിയപ്പെട്ട പാട്ടുകൾ കേൾക്കുമ്പോഴോ, അങ്ങ് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുമ്പോഴോ, അല്ലെങ്കിൽ അങ്ങ് കാണാൻ ആഗ്രഹിച്ചിരുന്ന സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴോ അത് നിയന്ത്രിക്കാനാവാത്ത കണ്ണീരായി പുറത്തേക്ക് ഒഴുകുന്നു. അങ്ങയുടെ സ്നേഹം സമുദ്രം പോലെ അനന്തവും വിശാലവുമായിരുന്നു. ഇപ്പോൾ ഓർമ്മകൾ മാത്രമാണ് എനിക്ക് കൂട്ടിനുള്ളത്. അച്ഛാ, അങ്ങ് ഒരുപാട് സ്നേഹിക്കപ്പെടുന്നു, ഒപ്പം വല്ലാതെ മിസ്സ് ചെയ്യുന്നു. വർഷങ്ങൾ കടന്നുപോയാലും ഈ നഷ്ടം ഞാൻ ഓരോ ദിവസവും അനുഭവിക്കുന്നു. അങ്ങ് ഏറ്റവും മികച്ച അച്ഛനായിരുന്നു, എന്നും അങ്ങനെതന്നെയായിരിക്കും’ എന്നാണ് സുപ്രിയ കുറിച്ചത്. 

ADVERTISEMENT
Supriya Menon Shares Emotional Note on Father's Death Anniversary:

Father is the focal point of this emotional tribute shared by Supriya Menon on her late dad Vijayakumar Menon's fifth death anniversary. She expressed how difficult it has been to make major life decisions without his guidance over the past five years. She fondly remembered their daily phone calls and the profound void his absence has created in her life. Listening to his favorite songs and visiting places he loved often brings uncontrollable tears to her eyes. Supriya emphasized that her love for him remains immense and infinite, akin to the vast ocean. She concluded by stating that she misses him terribly and that he will always remain the best father. Remembering him brings both cherished memories and a lingering sense of irreplaceable loss.

ADVERTISEMENT
ADVERTISEMENT