ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ: ചാപ്റ്റർ വണ്‍’– ന്റെ ട്രെയിലർ ശ്രദ്ധേയം.
മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദ് നിർമ്മിക്കുന്ന ചിത്രം മലയാള സിനിമയിൽ ദുരൂഹതയും നിഗൂഢതയും നിറഞ്ഞ ഒരു പുതിയ സിനിമാറ്റിക് ലോകം തുറക്കാനുള്ള ഒരുക്കത്തിലാണ്. ഡിസംബർ മൂന്നിന് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ജയസൂര്യ അവതരിപ്പിക്കുന്ന ജേസൺ വർഗീസ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെഅന്വേഷണ യാത്രയായിട്ടാണ് ചിത്രത്തിന്റെ സഞ്ചാരം എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ADVERTISEMENT
ഫൈസൽ അലിയുടെതാണ് ഛായാഗ്രഹണം.മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ്. നൈല ഉഷ, വിജയ് ബാബു, ജിബിൻ ഗോപിനാഥ്, ഐശ്വര്യ രാജ്, ആർഷ ബൈജു, കെ പി എ സി ലീല, ജെയിംസ് ഏലിയ, ജയരാജ് വാരിയർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. എഡിറ്റിംങ്: പ്രവീൺ പ്രഭാകർ.
ADVERTISEMENT
Jayasurya Mayan Chapter 1 Trailer Promises a Gripping Police Thriller:
Jayasurya stars as police officer Jason Varghese in the upcoming Malayalam thriller Mayan Chapter 1 directed by Jithin K Jose. The recently released trailer has gained massive attention for showcasing a mysterious and suspenseful cinematic universe. Produced by Rajeev Govind under the banner of Magic Moon Productions, the film is scheduled for release on December 3. The gripping narrative revolves around an intense investigation led by the protagonist. Faisal Ali handles the cinematography while Mujeeb Majeed provides the background score for the movie. Rafi and the director have jointly crafted the engaging screenplay for this project. Nayla Usha, Vijay Babu, and several other prominent actors also feature in important roles.