ജോമോൻ ജ്യോതിർ നായകനായി, ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘പ്രേംപാറ്റ’യുടെ ട്രെയിലർ എത്തി. സാഫ് ബോയ്, ജുനൈസ് വി.പി, നയന എൽസ, ടിസ് തോമസ്, ഇന്നസെൻറ് ജൂനിയർ, വിഘ്നേഷ് വി.ക്യു, റയാൻ എൻ.ടി.പി, സൽമാനുൽ ഫാരിസി തുടങ്ങിയ യുവനിരയും സിനിമയിൽ അണിനിരക്കുന്നു. സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങി അഭിനേതാക്കളുടെ വലിയ ഒരു നിരയും ചിത്രത്തിലുണ്ട്.
ലിജീഷ് കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ.‘പ്രേംപാറ്റ’യുടെ സഹനിർമ്മാതാവു കൂടിയാണ് അങ്കിത് മേനോൻ. വരികൾ സുഹൈൽ എം കോയയും മുത്തുവും ചേർന്നെഴുതുന്നു. ഛായാഗ്രഹണം രെണദിവെയും എഡിറ്റിങ് ആകാശ് ജോസഫ് വർഗീസുമാണ്.
ADVERTISEMENT
സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.
ADVERTISEMENT
Prempatta Official Trailer Released:
Prempatta trailer has officially been released, generating immense excitement among movie enthusiasts across the state. Jomon Jyothir plays the lead role in this upcoming Malayalam film directed by Aamir Pallikkal. The movie features a vibrant young cast alongside experienced actors like Saiju Kurup, Anusree, and Siddique. Lijeesh Kumar has penned the engaging story, screenplay, and dialogues for the project. Ankit Menon has composed the music for the film while also serving as the co-producer. Renadive handles the cinematography, and Akash Joseph Varghese is in charge of the editing. Central Pictures is gearing up to bring this much-anticipated entertainer to theaters soon.