ADVERTISEMENT

‘അതിമനോഹരം’ സിനിമയുടേതെന്ന പേരിൽ തിയറ്ററുകളിൽ വച്ചിരിക്കുന്ന വ്യാജ പോസ്റ്റർ ഹോർഡിങിനെതിരെ സംവിധായകൻ തരുൺ മൂർത്തി.

‘അതിമനോഹരം ഒരു ഫാമിലി ഡ്രാമയാണ്, പൊലീസ് നടപടിക്രമങ്ങളും രീതികളും ഉള്‍ച്ചേര്‍ന്ന കഥയാണ്. ഞങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ പ്രേക്ഷകര്‍ ഈ സിനിമ ആസ്വദിക്കണമെന്നുണ്ട്. ഇത്തരം ഫാന്‍ മെയ്ഡ് സ്റ്റാന്‍ഡികളും മറ്റും അതിന് വിഘാതമാണ്...

ADVERTISEMENT

ഒരു ക്രിയേറ്റർ എന്ന നിലയിൽ, ആരാധകർ ‍നടത്തുന്ന ഇത്തരം പ്രമോഷനുകൾ ആളുകളിൽ വലിയ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും ഉണ്ടാക്കുന്നുവെന്ന് പറയാതെ വയ്യ. പ്രൊഡക്ഷൻ ടീമിന്റെ അറിവോ അനുമതിയോ ഇല്ലാതെ, പ്രത്യേകിച്ചും നിർമാണക്കമ്പനിയുടെ ലോഗോയും സംവിധായകന്റെ പേരും വച്ച് ഫാൻ-മെയ്ഡ് സ്റ്റാൻഡികൾ സ്ഥാപിക്കുന്നത് പ്രേക്ഷകർക്കിടയിൽ അനാവശ്യമായ ആശയക്കുഴപ്പങ്ങൾക്ക് മാത്രമേ വഴിവയ്ക്കൂ.

സിനിമയുടെ സ്വഭാവത്തിനും അതിന്റെ യഥാർത്ഥ മൂഡിനും അനുയോജ്യമായ രീതിയിലുള്ള ഔദ്യോഗിക അപ്‌ഡേറ്റുകൾ കൃത്യമായ ഇടവേളകളിൽ നിങ്ങളിലേക്ക് എത്തിക്കാൻ എന്റെ ക്രിയേറ്റീവ് ടീമും പ്രൊഡക്‌ഷൻ ഹൗസും, അതിലുപരി ലാലേട്ടന്റെ യഥാർഥ ആരാധകരും ചേർന്നൊരു ടീമായി തന്നെയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ജോണറിനും ശൈലിക്കും അനുയോജ്യമായ ഉള്ളടക്കങ്ങൾ കൃത്യമായ ഇടവേളകളിൽ പുറത്തിറക്കാൻ പ്രവർത്തിച്ചുവരികയാണ്.

ADVERTISEMENT

വലിയൊരു മാനസിക സമ്മർദ്ദത്തോടെയും ടെൻഷനോടെയുമാണ് ഞാൻ ഇത് വീണ്ടും ഓർമിപ്പിക്കുന്നത്; കാരണം, ഞങ്ങൾ വിഭാവനം ചെയ്ത രീതിയിൽ തന്നെ ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ‘അതിമനോഹരം’ ഒരു ഫാമിലി ഡ്രാമയാണ്, ഒപ്പം പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ട ഘടകങ്ങളും ഒത്തിണങ്ങിയ ഒരു ചിത്രമാണ്. അതുകൊണ്ട് ദയവായി ഞങ്ങളുടെ പദ്ധതികളെ മാനിക്കണമെന്നും, ഞങ്ങൾ രൂപകൽപ്പന ചെയ്ത രീതിയിൽ തന്നെ പ്രമോഷനുകൾ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കണമെന്നും സ്നേഹത്തോടെ അഭ്യർഥിക്കുന്നു. പ്രേക്ഷകർക്ക് ഏറ്റവും മികച്ചൊരു സിനിമാനുഭവം സമ്മാനിക്കാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം...’ എന്നാണ് തരുണ്‍ മൂര്‍ത്തി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്.

തുടരും എന്ന ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റിനു ശേഷം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒരുമിക്കുന്ന സിനിമയാണ് ‘അതിമനോഹരം’.

ADVERTISEMENT
Tharun Moorthy Slams Fake Posters for Athimanoharam:

Athimanoharam is the upcoming Malayalam movie directed by Tharun Moorthy starring Mohanlal, which recently faced an issue with unauthorized promotional materials in theaters. Director Tharun Moorthy expressed his serious concerns regarding fake fan-made standees and hoardings placed in theaters without the production team's knowledge or consent. He clarified that the movie is essentially a family drama intertwined with police procedures and investigative elements, not an action thriller. The filmmaker emphasized that such misleading fan promotions create unnecessary confusion among the general audience regarding the actual genre and mood of the film. Furthermore, he urged fans and creators to respect the official promotional strategies meticulously planned by the production house and his creative team. The director also reassured the public that official updates matching the true essence of the movie will be released in due time. This film marks the second major collaboration between the director and superstar Mohanlal following their blockbuster success Tudarum.

ADVERTISEMENT