മലയാളസിനിമയിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് സിബി മലയിൽ സംവിധാനം ചെയ്ത് 1993– ൽ തിയറ്ററുകളിലെത്തിയ ‘ആകാശദൂത്’. നായികയായ മാധവിയുടെ പ്രകടനം സിനിമയുടെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്..
എന്നാൽ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ അണിയറ പ്രവർത്തകർ ആദ്യം തീരുമാനിച്ചിരുന്നത് മാധവിയെ ആയിരുന്നില്ലെന്നും സുഹാസിനിയെയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമയുടെ നിർമാതാവും നടനുമായ പ്രേം പ്രകാശ്.
ADVERTISEMENT
‘‘കൂടെവിടെ എന്ന സിനിമയ്ക്ക് ശേഷം സുഹാസിനി മണിരത്നത്തെ വിവാഹം കഴിച്ചു. അവർക്കൊരു കുട്ടിയുണ്ടായി. കഥ കേട്ട് കഴിഞ്ഞ് സുഹാസിനി പറഞ്ഞത് എനിക്ക് ഈ സിനിമ ചെയ്യണമെന്നുണ്ട്, പക്ഷേ എനിക്കൊരു കൊച്ചുകുട്ടിയുണ്ട്. ഒരമ്മ എന്ന നിലയിൽ എനിക്കത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. അതുകൊണ്ട് എന്നെ ഒഴിവാക്കണം എന്നാണ്’’- ‘ദ് മോജോ’ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രേം പ്രകാശ് പറഞ്ഞു.
അതിന് ശേഷം പലരെ ആ വേഷത്തിലേക്കു ആലോചിച്ചെങ്കിലും ഒടുവിൽ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ ഡെന്നിസ് ജോസഫിന്റെ ഭാര്യയാണ് മാധവിയുടെ പേര് പറഞ്ഞതെന്നും പ്രേം പ്രകാശ് പറയുന്നു.
ADVERTISEMENT
Suhasini Was the Original Choice for Aakasadoothu:
Aakasadoothu was initially offered to actress Suhasini before Madhavi was cast in the iconic Malayalam melodramatic film directed by Cibi Malayil in 1993. Suhasini had to decline the emotionally heavy maternal role because she had a young baby at the time and could not personally relate to the tragic separation of a mother from her children. Producer and actor Prem Prakash revealed this fascinating casting secret during a recent interview with an online media channel. After Suhasini politely turned down the script due to her personal commitments as a new mother, the film's team began searching for alternative lead actresses. Several prominent names from the South Indian film industry were considered for the challenging and tear-jerking character of the ailing mother. Ultimately, it was Dennis Joseph, the talented screenwriter of the movie, whose wife suggested Madhavi for the unforgettable role. Madhavi eventually delivered a career-defining, critically acclaimed performance that cemented the movie's place as a timeless classic in Malayalam cinema history.