സിനിമകള്‍ മോശമാകണമെന്ന് ആഗ്രഹിച്ചുകൊണ്ട് ആരും പ്രവര്‍ത്തിക്കുന്നില്ലെന്നും സിനിമയെക്കുറിച്ചുളള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ എല്ലായ്പ്പോഴും ഒരുപോലെയായിരിക്കില്ലെന്നും നടന് കുഞ്ചാക്കോ ബോബന്.
‘ബാച്ച്ലര് പാര്‍ട്ടി 2’ ഉള്‍പ്പെടെയുളള സിനിമകള്‍ക്ക് ലഭിക്കുന്ന മോശം അഭിപ്രായങ്ങളില്‍ പ്രതികരിക്കുകയായിരുന്നു താരം.
ADVERTISEMENT
‘‘ഒരു സിനിമ മൊത്തത്തിൽ ഇഷ്ടപ്പെട്ടതുകൊണ്ടോ അതിലെ കഥാപാത്രം ഇഷ്ടപ്പെട്ടതുകൊണ്ടോ ആണ് നമ്മൾ സിനിമകൾ ചെയ്യുന്നത്. പക്ഷേ അത് എല്ലാവർക്കും എല്ലാ രീതിയിലും വർക്ക് ആവണമെന്നില്ല. അതിൽ നമുക്ക് ഒന്നും പറയാൻ കഴിയില്ല.
നമ്മൾ ഒരിക്കലും ഒരു സിനിമ മോശമാകണമെന്ന് വിചാരിച്ച് ചെയ്യുന്നതല്ല. ചിലപ്പോൾ ആ സമയത്ത് ആ സിനിമയെ ഉൾക്കൊള്ളാൻ ആളുകൾക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. ഞാൻ ചെയ്ത ‘ചിറകൊടിഞ്ഞ കിനാവുകൾ’ എന്ന സിനിമ ഇറങ്ങിയ സമയത്ത് അതേക്കുറിച്ച് വലിയ ചർച്ചകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ആ സിനിമ ചർച്ച ചെയ്യപ്പെടുന്നുണ്ട്’’. – മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
ADVERTISEMENT
Kunchacko Boban Responds to Negative Movie Reviews:
Kunchacko Boban recently discussed how audience reactions to films can vary and why no one sets out to make a bad movie. The Malayalam actor addressed negative reviews surrounding upcoming or rumored projects like Bachelor Party 2 during a media interaction. He emphasized that filmmakers always choose scripts based on personal liking and character appeal, though success is never guaranteed for everyone. According to the star, a film's reception often depends on whether the audience can connect with it at that specific release time. He reflected on his past movie Chirakodinja Kinavukal, which received little attention initially but is now widely discussed and appreciated. Boban noted that actors and creators must accept these diverse perspectives because cinematic experiences are inherently subjective. Ultimately, he believes that time can change how viewers perceive and evaluate certain experimental or poorly received films.