ADVERTISEMENT

സൂര്യയെ നായകനാക്കി തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ 2026 ഓഗസ്റ്റ് 14 – നു തിയറ്ററുകളിലെത്തുന്നു. ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ പ്രൊമോ വിഡിയോ എത്തി.

‘വെഡ്ഡിംഗ് സോംഗ്’ എന്ന പേരിൽ, സൂര്യ തന്നെ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ പ്രമോ സൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്. ഗാനത്തിന്റെ പൂർണപതിപ്പ് ജൂലൈ 25 നു എത്തും. മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, സിതാര എൻറർടെയ്ൻ‍മെൻറ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ADVERTISEMENT

കെൻ കരുണാസ് ആണ് വെഡ്ഡിങ് സോങ്ങിന് വരികൾ രചിച്ചത്. സൂര്യ, മമിത എന്നിവരുടെ തകർപ്പൻ നൃത്തമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ജി.വി. പ്രകാശ് കുമാർ ആണ് ഗാനങ്ങൾക്ക് സംഗീതം പകർന്നത്.

രവീണ ടണ്ഠൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ - കരുമാഞ്ചി ഉമാ മഹേശ്വര റാവു.

ADVERTISEMENT
Suriya's 'Vishwanath and Sons' Set for August 2026 Release:

Vishwanath and Sons, starring Suriya and directed by Venky Atluri, is set to release on August 14, 2026, with a promo for its second song, 'Wedding Song,' already released. Suriya himself has sung this song, with the full version arriving on July 25, coinciding with his birthday. Mamitha Baiju plays the female lead in this family entertainer produced by Suryadevara Nagavamsi and Sai Soujanya under Sithara Entertainments. The song's highlight is the energetic dance by Suriya and Mamitha, with lyrics by Ken Karunas and music by G.V. Prakash Kumar.

ADVERTISEMENT
ADVERTISEMENT