ജന്മദിനം സെയ്ഷെൽസിൽ ആഘോഷിച്ച് ഗായിക റിമി ടോമി. സെയ്ഷെൽസിൽ നിന്നുള്ള ചിത്രങ്ങൾ റിമി പങ്കുവച്ചു. ജീവിതം കഴിഞ്ഞു പോകുന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഓരോ പിറന്നാൾ ദിനമെന്നും റിമി കുറിച്ചു. ജീവിതത്തിലെ ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കണമെന്നും കുറിപ്പില്‍ പറയുന്നു.
‘പിറന്നാൾ ദിനം എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസങ്ങളിലൊന്നാണ്. പക്ഷേ, ഒരു സത്യം പറയട്ടെ. ഓരോ ജന്മദിനം ആഘോഷിക്കുമ്പോഴും ഈ മനോഹരമായ ജീവിതത്തിൽ നിന്ന് ഒരു ദിവസം കൂടി നമ്മൾ പിന്നിലാക്കി എന്ന സത്യം ഓർമിക്കണം. വിഷമകരമാണെങ്കിലും സത്യം അതാണ്. അതുകൊണ്ട് ലഭിക്കുന്ന ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കാം, സ്നേഹിക്കാം, ആഘോഷിക്കാം. ദൈവത്തിന്റെ അനുഗ്രഹത്തിന് നന്ദി.’- റിമി ടോമി കുറിച്ചു.
ADVERTISEMENT
നിരവധിപേരാണ് റിമിക്ക് പിറന്നാളാശംസകളുമായി എത്തിയത്. നടി ശ്വേത മേനോൻ, ജുവൽ മേരി എന്നിവരടക്കം നിരവധി ആരാധകര്‍ താരത്തിനു ആശംസകള്‍ അറിയിച്ചു.
ADVERTISEMENT
Rimi Tomy Celebrates Birthday in Seychelles:
Rimi Tomy celebrated her birthday in Seychelles, sharing pictures and reflecting on life's fleeting moments. She emphasized the importance of living each moment with joy and gratitude, acknowledging that each birthday marks another day passed in life. Tomy expressed her thanks for God's blessings. The singer received numerous birthday wishes from fans and fellow celebrities like Shweta Menon and Jewel Mary. Her message served as a reminder to cherish every experience and live life to the fullest.