ADVERTISEMENT

ബോളിവുഡ് നടി റാണി മുഖർജിയുടെ അമ്മയും പ്രശസ്ത പിന്നണിഗായികയുമായ കൃഷ്ണ മുഖർജി അന്തരിച്ചു. 75 വയസ്സായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ മുംബൈയിലായിരുന്നു അന്ത്യം.

ഹൈവാൻ, തീസ്രി ആങ്ക് തുടങ്ങി നിരവധി ചിത്രങ്ങളിൽ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള കൃഷ്ണ 1972-ലാണ് പ്രശസ്ത സിനിമ സംവിധായകൻ റാം മുഖർജിയെ വിവാഹം കഴിച്ചത്. 1978 – ൽ റാണി മുഖർജി ജനിച്ചു. റാണിയെ അഭിനയ രംഗത്തേക്ക് കൈപിടിച്ചുയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത് കൃഷ്ണയാണ്. പ്രശസ്ത സംവിധായകനും യാഷ് രാജ് ഫിലിംസ് ഉടമയുമായ ആദിത്യ ചോപ്രയാണ് റാണി മുഖർജിയുടെ ജീവിതപങ്കാളി. ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖരാണ് കൃഷ്ണയ്ക്ക് അനുശോചനം രേഖപ്പെടുത്തുന്നത്.

ADVERTISEMENT
ADVERTISEMENT
Veteran Singer Krishna Mukherjee, Mother of Rani Mukerji, Passes Away:

Krishna Mukherjee, the mother of Bollywood actress Rani Mukerji and a renowned playback singer, has passed away at the age of 75. Her final moments were in Mumbai on Tuesday afternoon. Krishna was known for her hit songs in films like 'Hivran' and 'Tisri Aankh'. She married acclaimed film director Ram Mukherjee in 1972. She played a significant role in launching Rani Mukerji's acting career. The film fraternity has been offering their condolences for her loss.

ADVERTISEMENT
ADVERTISEMENT