ADVERTISEMENT

മലയാളത്തിന്റെ പ്രിയഗായകൻ പി.ജയചന്ദ്രനൊപ്പമുള്ള ഒരു ത്രോബാക്ക് വിഡിയോ പങ്കിട്ട് മലയാളത്തിന്റെ പ്രിയ ഗായിക സിതാര കൃഷ്ണകുമാര്‍.

താന്‍ ഈണമിട്ട ഒരു കുഞ്ഞ് പാട്ടിനായി പി.ജയചന്ദ്രനെ കാണാന്‍ പോയതിന്റെ വിഡിയോയാണ് സിതാര പങ്കിട്ടിരിക്കുന്നത്.
‘ചില ഓർമ്മകൾ മനസ്സിൽ നിറവിനൊപ്പം ഒരു വിങ്ങലും , ശൂന്യതയും തരും....അങ്ങനെ ഒരു ഓർമയാണ് ഈ കാണുന്നത്... ഞാൻ ഈണമിട്ട ഒരു കുഞ്ഞ് പാട്ടിൽ, ഭാവഗായകന്റെ ശബ്ദം ചേർത്ത് വയ്ക്കാൻ പോയ ഒരുനാൾ...പതിവുപോലെ ഒരു കൊച്ചുകുഞ്ഞിന്റെ പിടിവാശികളും, ഒരു മഹാഗുരുവിന്റെ ആഴവും ഒരുമിച്ച് അനുഭവിക്കാവുന്ന ദിവസങ്ങളിൽ ഒന്ന്, ജയേട്ടൻ എന്ന ആ ഒരു ഇടം... ഇതിലെ ആ അവസാന ചിരി, ജീവനുള്ള കാലം വരെ ഞാൻ ഒരു അനുഗ്രഹം പോലെ ചേർത്ത് വയ്ക്കും...’ എന്നും സിതാര വിഡിയോയ്ക്കൊപ്പം കുറിച്ചു.

ADVERTISEMENT

വിഡിയോയുടെ താഴെ ‘അന്നും എന്നും പ്രിയപ്പെട്ട ജയേട്ടൻ...അതെന്റെ വരികളായിരുന്നു...’ എന്നാണ് സിതാരയുടെ ഭര്‍ത്താവ് ഡോ. സജീഷ് കമന്റായി നല്‍കിയിരിക്കുന്നത്. അതിനു മറുപടിയായി ‘ആര്‍ദ്രമാം ആത്മാവിന്‍ അനുയാത്ര...’ എന്നു സിതാര കുറിച്ചു.

പി.ജയചന്ദ്രന്‍ കഴിഞ്ഞ ജനുവരിയിലാണ് വിടപറഞ്ഞത്.

ADVERTISEMENT
Sithara Krishnakumar's Emotional Throwback With P. Jayachandran:

Sithara Krishnakumar shared a throwback video with the beloved Malayalam singer P. Jayachandran, remembering a day she went to meet him for a song she composed. The video captures a moment where she experienced his childlike stubbornness and the depth of a great Guru. Sithara expressed that Jayachandran's last smile in the video is a blessing she will cherish forever. Her husband, Dr. Sajish, commented that the lyrics were hers, to which Sithara responded with a touching phrase. P. Jayachandran passed away in January. This video serves as a poignant reminder of their musical bond and his enduring legacy.

ADVERTISEMENT
ADVERTISEMENT