ADVERTISEMENT

ജീവിതം പറയാനും പാട്ടുപാടി കൂട്ടുകൂടാനും വൈക്കം വിജയലക്ഷ്മി എത്തുന്നു. ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തിൽനിൽക്കുന്ന ഗായിക, മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ലൈഫി: ജീവിതം തൊട്ടടുത്ത്’ സംഭാഷണപരമ്പരയുടെ ആദ്യ ലക്കത്തിലെ അതിഥിയാണ്. കോട്ടയം മനോരമ അങ്കണത്തിൽ 14ന് നടക്കുന്ന പരിപാടിയിൽ വായനക്കാരോട് അവർ സംവദിക്കും. ‌

ഡിസംബർ 3 മുതൽ 6 വരെ കൊച്ചി സുഭാഷ് പാർക്കിൽ നടക്കുന്ന ഹോർത്തൂസ് കലാസാംസ്കാരികോത്സവത്തിന്റെ ഭാഗമായാണ് ലൈഫി പരമ്പര. ജീവിതം തൊട്ടടുത്ത് എന്നതാണ് ഇത്തവണ ഹോർത്തൂസിന്റെ പ്രമേയം. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു പ്രശസ്ത വ്യക്തികളും ലൈഫി പരമ്പരയിലെത്തും. മലയാള മനോരമ വായനക്കാരിൽ നിന്നു തിരഞ്ഞെടുക്കുന്നവർക്കാണ് പങ്കെടുക്കാൻ അവസരം.

ADVERTISEMENT
ADVERTISEMENT
Manorama Hortus Cultural Festival Launches Life Conversation Series:

Vaikom is the focus of the upcoming Malayala Manorama 'Lifee' conversation series, bringing the acclaimed national award-winning singer to interact with readers. Vijayalakshmi will share her inspiring life stories and music with attendees at the Kottayam Manorama office on the 14th of this month. This special interactive session serves as a precursor to the grand Hortus art and cultural festival scheduled from December 3 to 6 at Subhash Park in Kochi. The central theme of this year's Hortus festival revolves around touching human lives closely, highlighting personal narratives. Several other prominent personalities are slated to participate in the ongoing Lifee conversation series in the following days. Selected readers of Malayala Manorama will get the exclusive opportunity to personally meet and interact with the singer.

ADVERTISEMENT
ADVERTISEMENT