ADVERTISEMENT

തമിഴകത്തിന്റെ ‘തേനിസൈ തെൻട്രൽ’ ആയിരുന്നു അന്തരിച്ച സംഗീത സംവിധായകൻ ദേവ. ഇളയരാജ അടക്കിഭരിച്ച തമിഴ് സിനിമാ സംഗീതരംഗത്ത് തന്റെതായ പാത വെട്ടിത്തെളിച്ച് ദേവ തിളങ്ങി. ഗാനാപാട്ടുകളിലൂടെ തമിഴ് മനസ്സിനെ ദേവ ഇളക്കിമറിച്ചു. ഒടുവിൽ 76 വയസ്സിൽ അദ്ദേഹം വിടവാങ്ങിയിരിക്കുന്നു.

ഗാനാപ്പാട്ടുകളുടെ (ഡബ്ബാംകൂത്ത് ഗാനങ്ങൾ) മന്നനായിരുന്നു ദേവ. 1989ൽ, ‘മനസ്സുക്കേത്ത മഹരാജ’ യാണ് ദേവ സംഗീതം പകർന്ന ആദ്യ ചിത്രം. എസ്.പി.ബിയും ചിത്രയും ചേർന്നാലപിച്ച ‘മുഖമൊരു നിലാ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ, ‘വൈകാശി പൊറന്താച്ച്’ (1991) എന്ന ചിത്രത്തിലെ ഗാനങ്ങളാണ് ദേവയെ താരപദവിയിലേക്കുയർത്തിയത്. ‘അണ്ണാമലൈ’, ‘ബാഷ’, ‘ആശൈ’, ‘കാതൽ കോട്ടൈ’, ‘ഖുഷി’, ‘വസന്തകാലപറവൈ’, ‘കിഴക്കുകരൈ’, ‘വൈദേഹി കല്യാണം’, ‘ഗംഗൈക്കരൈ പാട്ട്’, ‘സൂര്യൻ’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നു.

ADVERTISEMENT

‘തേനിസൈ തെൻട്രൽ’ എന്ന് തമിഴകത്ത് അറിയപ്പെട്ടിരുന്ന ദേവയുടെ കാരിയറിലെ ഏറ്റവും തിളക്കമാർന്ന അധ്യായമായിരുന്നു രജനീകാന്തിന്റെ ‘ബാഷ’. രജനീകാന്തിന്‌ ഒരു അവതരണഗാനം എന്ന സങ്കൽപം ഉടലെടുക്കുന്നതു തന്നെ ‘അണ്ണാമലൈ’ എന്ന ചിത്രത്തോടു കൂടിയാണ്‌. ബാഷയിലെ പശ്ചാത്തല സംഗീതം ഇന്നും സിനിമാ പ്രേമികള്‍ക്ക് പ്രിയപ്പെട്ടതാണ്.

മലയാളത്തിൽ ദേവ സംഗീതം പകർന്നവയിൽ ‘ദി പ്രിൻസ്’,‘ഫാന്റം’ തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയം. 

ADVERTISEMENT
Legendary Tamil Music Composer Deva Passes Away at 76:

Deva was a legendary Tamil music composer widely celebrated as the Thenisai Thendral of Kollywood. He carved a unique path in the Tamil film industry, which was previously dominated by Ilaiyaraaja. Renowned as the undisputed king of gaana songs and dappangkuthu numbers, he touched millions of hearts. His notable musical journey began with Manasuketha Maharaja in 1989, but the film Vaikasi Poranthachu skyrocketed him to fame. He composed timeless chartbusters for iconic movies such as Annamalai, Baashha, Aasai, and Kadhal Kottai. His legendary background score and introductory tracks for superstars like Rajinikanth remain immensely popular today. At the age of 76, this veteran maestro has finally bid farewell to the world.

ADVERTISEMENT
ADVERTISEMENT