പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും വിവാഹിതരായി. ഗ്രീസിൽ ആയിരുന്നു ചടങ്ങുകൾ. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
‘ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്, എന്നാൽ ജീവിതകാലം മുഴുവൻ നിലനിൽക്കുന്നത്’ എന്ന കുറിപ്പോടെ വിവാഹചിത്രം അനിരുദ്ധ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചു.
ADVERTISEMENT
പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങളിലാണ് വധൂവരന്മാർ എത്തിയത്. ഐവറി നിറത്തിലുള്ള എംബ്രോയ്ഡറി വസ്ത്രമാണ് അനിരുദ്ധ് ധരിച്ചത്. ബ്ലഷ് പിങ്ക് നിറത്തിലുള്ള ലെഹങ്കയിലാണ് കാവ്യ മാരൻ എത്തിയത്.
തമിഴ് സൂപ്പർസ്റ്റാര്‍ രജനീകാന്ത്, ഡിഎംകെ അധ്യക്ഷനും മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ തുടങ്ങി സിനിമാ– രാഷ്ട്രീയ ലോകത്തെ പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു. നവംബർ 21-ന് ചെന്നൈയിൽ വെച്ച് ഇരുവരുടെയും വിവാഹ സൽക്കാരം നടക്കും.
ADVERTISEMENT
Anirudh Ravichander and Kavya Maran Get Married in Greece:
Anirudh is the famous music director who recently tied the knot with Sunrisers Hyderabad CEO Kavya Maran in a destination wedding in Greece. Their intimate wedding ceremony was attended only by close family members and trusted friends from various industries. The couple shared their official wedding photograph on social media with a heartwarming caption about once-in-a-lifetime moments. Both bride and groom wore traditional ethnic outfits, with Anirudh in an ivory embroidered ensemble and Kavya in a blush pink lehenga. Several prominent political figures and South Indian cinema superstars traveled abroad to bless the newly married couple. A grand wedding reception for friends and colleagues is scheduled to take place in Chennai on November 21.