ADVERTISEMENT

തന്റെ കുടുംബാംഗങ്ങള്‍ക്കിടയില്‍ വർഷങ്ങളായി നിലനിന്നിരുന്ന അകല്‍ച്ച മാറിയതിനെക്കുറിച്ച്‌ മലയാളത്തിന്റെ പ്രിയഗായകൻ എം ജി ശ്രീകുമാർ തുറന്നു പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഏറെക്കാലത്തിന് ശേഷം സഹോദരി കെ. ഓമനക്കുട്ടി

ADVERTISEMENT

അപ്രതീക്ഷിതമായി വീട്ടിലെത്തിയപ്പോഴുണ്ടായ നിമിഷം ഏറെ വൈകാരികമായിരുന്നുവെന്നും ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞെന്നും എം.ജി. ശ്രീകുമാര്‍ പറഞ്ഞു.

‘‘ഒരുദിവസം ചേച്ചിയും മകളും അപ്രതീക്ഷിതമായി വീട്ടിലെത്തി. അവരെ കണ്ടതും ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. ഞങ്ങള്‍ രണ്ടാളും പൊട്ടിക്കരഞ്ഞു. ഇത്രയും കാലം തന്നോട് മിണ്ടാതിരിക്കാൻ ഞാൻ എന്താണ് ചെയ്തതെന്ന് ചേച്ചിയോട് ചോദിച്ചു. ‘എന്തു ചെയ്തിട്ടാ നീ മിണ്ടാതിരുന്നത് ?’ എന്ന് ചേച്ചിയും തിരിച്ചുചോദിച്ചു. ആ ചോദ്യം ഞങ്ങള്‍ക്കിടയിലെ അകല്‍ച്ച അവസാനിപ്പിച്ചു’’ എന്നാണ് ഭാര്യ ലേഖയ്ക്കൊപ്പം സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിച്ചത്.

ADVERTISEMENT

കെ. ഓമനക്കുട്ടിയുടെ മകളും യുവ ഗായകന്‍ കെ.എസ്. ഹരിശങ്കറിന്റെ അമ്മയുമായ ലേഖയും താനും ഒരുമിച്ചുള്ള ഒരു ചിത്രം രണ്ടു മാസങ്ങള്‍ക്ക് മുമ്പ് എം.ജി. ശ്രീകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടിയ ഈ നിമിഷം പ്രേക്ഷകരും ഏറ്റെടുത്തിരുന്നു.

MG Sreekumar Opens Up About Emotional Family Reunion:

Reconciliation between renowned Malayalam singer MG Sreekumar and his sister K Omanakutty has recently become a major topic of discussion among fans. After years of emotional distance, the siblings experienced a heartwarming reunion when the sister unexpectedly visited his home. Overwhelmed with emotion, the singer immediately ran to her and both broke down in tears. During an interview with his wife Lekha on Saina South Plus, he shared how they addressed their past misunderstandings. He asked her what he had done to deserve years of silence, to which she responded with her own heartfelt question. That single conversation instantly dissolved the long-standing rift and brought the family back together. A few months prior, he had also shared a social media photo featuring his sister's daughter, who is the mother of young singer KS Harisankar. This joyful family gathering was warmly embraced and celebrated by audiences and music lovers across Kerala.

ADVERTISEMENT
ADVERTISEMENT