താൻ വിവാഹിതയാകുന്നുവെന്ന സന്തോഷം മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി അടുത്തിടെയാണ് പങ്കുവച്ചത്. ഫിറ്റ്നസ് ട്രെയിനറായ ലിബിനാണ് വരൻ. മലയാളിയാണെങ്കിലും മുംബൈയിലാണ് ലിബിൻ ജനിച്ചു വളർന്നത്.
‘‘ലിബിൻ ജനിച്ചുവളർന്നത് മുംബൈയിലെ ഡോംബിവല്ലിയിലാണ്. അതുകൊണ്ടാണ് വിവാഹച്ചടങ്ങുകൾ അവിടെ നടത്താൻ തീരുമാനിച്ചത്. മലയാളിയാണെങ്കിലും മുംബൈയിലാണ് ലിബിൻ വളർന്നത്. എന്നെ പരിചയപ്പെട്ടതിനു ശേഷമാണ് ലിബിൻ മലയാളം സംസാരിച്ചുതുടങ്ങിയതു തന്നെ. വളരെ ചെറിയ രീതിയിലായിരിക്കും വിവാഹം. എന്റെ കുടുംബത്തിൽ നിന്ന് അമ്മയും സഹോദരങ്ങളും അവരുടെ കുട്ടികളുമടക്കം പത്തുപേർ മാത്രമായിരിക്കും പങ്കെടുക്കുക. ബാക്കിയുള്ളവർ ലിബിന്റെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായിരിക്കും..
ഞാനും ലിബിനും സംസാരിച്ച് തുടങ്ങിയ കഥ പറഞ്ഞാൽ ആരും വിശ്വസിക്കില്ല. മാര്‍ച്ചിലാണ് ലിബിനെ മുംബൈയിൽ വച്ച് പരിചയപ്പെട്ടത്. നേരിട്ട് കാണുന്നതിന് മുമ്പ് തന്നെ ഞങ്ങൾ പരസ്പരം സംസാരിച്ച് ഞങ്ങളുടെ ജീവിതം എന്താകും എന്ന് തിരിച്ചറിഞ്ഞവരാണ്. എല്ലാം മമ്മിയോട് ഞാൻ പറയാറുമുണ്ടായിരുന്നു. പിന്നെ ഏതൊരു അമ്മയ്ക്കും വരുന്നത് പോലെ ഒരു ടെൻഷൻ മമ്മിക്കും ഉണ്ടായിരുന്നു. കാരണം ആളെ ഞാൻ നേരിട്ട് കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല, പെട്ടന്ന് കണ്ടുപിടിച്ചു എന്നൊക്കെയുള്ളതുകൊണ്ട്. പക്ഷെ എന്റെ വിവാഹം നടന്ന് കാണണമെന്നത് മമ്മിയുടെ ഭയങ്കര ആഗ്രഹമായിരുന്നു’’.– റിമി പറഞ്ഞു.
ADVERTISEMENT
Rimi Tomy Announces Intimate Mumbai Wedding with Fitness Trainer Libin:
Rimi recently announced her upcoming marriage to Mumbai-raised fitness trainer Libin, sharing the joyous news with her fans. The Malayalam singer revealed that the intimate wedding ceremony will take place in Dombivli, Mumbai, where Libin grew up. Only a small group of around ten family members, including her mother and siblings, will travel from her side to attend the function. Rimi humorously noted that Libin started speaking Malayalam fluently only after they met and grew close. The couple first connected in March, interacting extensively before ever meeting in person to understand each other deeply. Although her mother was initially apprehensive about her marrying someone she found so quickly without prior physical meeting, she is overjoyed to finally witness the wedding. The bride-to-be documented their journey and arrival in Mumbai with her family through her popular YouTube channel. This simple yet beautiful celebration marks a brand new chapter in the beloved singer's personal life.