അടുത്തിടെയായിരുന്നു ഗായിക റിമി ടോമിയുടെ വിവാഹം. ഫിറ്റ്നസ്സ് ട്രെയിനറായ ലിബിൻ മാത്യുവാണ് വരൻ. മുംബൈയിൽ വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തു.
വിവാഹശേഷമുള്ള ആദ്യ യാത്രയുടെ വിഡിയോകളും വിശേഷങ്ങളും റിമി ആരാധകരുമായി പങ്കിട്ടിരുന്നു. ഹണിമൂണ്‍ യാത്രയ്ക്ക് പിന്നാലെ റിമി സംഗീത പരിപാടികളില്‍ വീണ്ടും സജീവമാകുകയാണ്.
ADVERTISEMENT
ഇപ്പോഴിതാ വിവാഹശേഷമുള്ള റിമിയുടെ ആദ്യ സ്റ്റേജ് ഷോയ്ക്ക് എല്ലാവിധ പിന്തുണയും നല്കി സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ലിബിൻ. റിമിയെ ചേര്‍ത്തുപിടിച്ച് നില്ക്കുന്ന മിറര്‍ സെല്‍ഫി പങ്കിട്ടാണ് ലിബിന്റെ ആശംസ.
‘സ്റ്റേജിൽ അടിച്ചു പൊളിക്കാൻ ബേബ് റെഡി...’ എന്നാണ് ചിത്രത്തിനൊപ്പം ലിബിൻ കുറിച്ചത്.
ADVERTISEMENT
Rimi Tomy Husband Shares Sweet Post Ahead Of Her First Stage Show:
Rimi is the primary focus of this article detailing her recent wedding to fitness trainer Libin Mathew in Mumbai. The intimate ceremony was attended only by close relatives and friends. Following their honeymoon trip, the popular singer is now returning to her active musical career. Her husband Libin recently took to social media to share his complete support for her upcoming performance. He posted a sweet mirror selfie embracing Rimi with an encouraging caption. Fans have warmly received this affectionate gesture from the newlywed couple across various platforms.