ADVERTISEMENT

ഇനി ചെറിയ കളികളില്ല.. വലിയ കളികൾ മാത്രം! ലാലേട്ടന്റെ ഈ പഞ്ച് ഡയലോഗ് പോലെ തന്നെ ബിഗ്‌ബോസിലെ അദ്ദേഹത്തിന്റെ വസ്ത്രങ്ങളും വേറിട്ടതായിരുന്നു. പരസ്യങ്ങൾക്കും വനിത ഫിലിം അവാർഡിനെത്തിയപ്പോഴും ഏറെ സ്റ്റൈലിഷായിരുന്നു മോഹൻലാൽ എന്ന അതുല്യ പ്രതിഭ. പൊതുവെ പുതുതലമുറയ്ക്കാണ് ഫാഷനും മാറിവരുന്ന ട്രെൻഡുകളുമൊക്കെ കൂടുതൽ പരിചയം. പക്ഷെ, ലാലേട്ടന് അന്നും ഇന്നും ലോകം മുഴുവനുമുള്ള ഫാഷൻ മാറ്റങ്ങളെക്കുറിച്ച് നല്ല ധാരണയാണ്. 

ലാലേട്ടന്റെ പേർസണൽ സ്റ്റൈലിസ്റ്റായി കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി ജിഷാദ് ഷംസുദീൻ അദ്ദേഹത്തിനൊപ്പം തന്നെയുണ്ട്. യഥാർഥത്തിൽ സിമ്പിൾ, മിനിമൽ സ്റ്റൈലുകളോടാണ് കൂടുതൽ താല്പര്യം. എന്നാൽ പൊതുപരിപാടികളിൽ അവസരത്തിന് ഇണങ്ങുന്ന വിധത്തിൽ വസ്ത്രങ്ങൾ വ്യത്യസ്തമാക്കാനും അദ്ദേഹത്തിന് ഉത്സാഹമാണ്. ജാപ്പനീസ് ഡിസൈനുകളോടും ഒരുപാടിഷ്ടമുണ്ട്. എല്ലാ നിറങ്ങളും ഉപയോഗിച്ച് കാണാറുണ്ടെങ്കിലും, ഇളം നീലയോട് അദ്ദേഹത്തിന് പ്രത്യേക ഇഷ്ടമുണ്ടെന്നു ജിഷാദ് പറയുന്നു. 

jishad4433
ADVERTISEMENT

"എല്ലാവരോടും വളരെ സ്നേഹത്തോടെയും കരുതലോടെയും മാത്രമേ അദ്ദേഹം സംസാരിക്കാറുള്ളൂ. ഞങ്ങൾ ഭക്ഷണം കഴിച്ചോയെന്ന് ഉറപ്പാക്കുന്നത് മുതൽ എല്ലാക്കാര്യത്തിലും അദ്ദേഹത്തിന്റെ കരുതലുണ്ട്. പിന്നെ കഴിഞ്ഞ പ്രളയകാലത്ത് എന്നെ വിളിച്ച്, ഞാനും കുടുംബവും സുരക്ഷിതരാണോയെന്ന് ഉറപ്പാക്കുക വരെ ചെയ്തു അദ്ദേഹം. മനസ്സിൽ ലാൽ സാറിനോട് അതുകൊണ്ട് തന്നെ വളരെ ബഹുമാനം. കൊറോണയൊക്കെ വന്നപ്പോൾ ഞാൻ രണ്ടുപേരുടെ ജീവനു വേണ്ടിയാണു പ്രാർഥിക്കാറ്.. എന്റെ അമ്മയുടെയും മോഹൻലാൽ സാറിന്റെയും!" -ജിഷാദിന്റെ വാക്കുകളിൽ ലാലേട്ടൻ റിയൽ ലൈഫിലും ഹീറോ തന്നെ. ജിഷാദ് മാത്രമല്ല, അദ്ദേഹത്തിന്റെ സിനിമയിലെ വസ്ത്രങ്ങൾ ഒരുക്കാനായി മുരളിയും മേക്കപ്പ്മാനായി ലിജുവും ഹെയർ സ്റ്റൈലിങ്ങിനായി ബിജീഷും ഒപ്പമുണ്ട്. 

ADVERTISEMENT
ADVERTISEMENT