Friday 19 February 2021 12:00 PM IST : By സ്വന്തം ലേഖകൻ

മോസ് ഗ്രീൻ മെറ്റാലിക് സാരിയിൽ തിളങ്ങി കിയാര അദ്വാനി; വസ്ത്രത്തിന്റെ വില 1,45,000 രൂപ! ചിത്രങ്ങൾ

kiara44424

ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയയായ നടിയാണ് കിയാര അദ്വാനി. ബോളിവുഡിൽ മാത്രമല്ല, തെന്നിന്ത്യൻ ബിഗ് ബജറ്റ് സിനിമകളിലും കിയാര തിളങ്ങുന്ന താരമാണ്. പാർട്ടികളിലും പൊതു പരിപാടികളിലും സ്റ്റൈലിഷ് ലുക്കിലെത്തുന്ന കിയാര ഫാഷൻ പ്രേമികളുടെ ഇഷ്ടതാരം കൂടിയാണ്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ കിയാര പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധനേടി. 

സീക്വിൻഡ് മെറ്റാലിക് സാരിയിലെത്തിയ കിയാര ഫാഷൻ ലോകത്തെ ഞെട്ടിച്ചു. ഗോൾഡ് സീക്വിന്‍സും ഫ്രിൽ ബോർഡറുമാണ് സാരിയുടെ പ്രത്യേകത. ഹാൾട്ടർ നെക്ക് സ്ട്രാപ് ബ്ലൗസാണ് സാരിക്കൊപ്പം അണിഞ്ഞിരുന്നത്. സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയുടെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ സാരി. 1,45,000 രൂപയാണ് ഈ മോസ് ഗ്രീൻ സാരിയുടെ വില. 

1.

2.

3.

4.

Tags:
  • Bollywood Fashion
  • Fashion